*ശക്തമായ മഴയും വെള്ളക്കെട്ടും: കരുതലോടെ ആരോഗ്യ വകുപ്പ്.*
മൊഗ്രാൽ : ശക്തമായി തുടരുന്ന മഴയും, നാടുനീളെ ഉള്ള വെള്ളക്കെട്ടും രോഗ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ കുമ്പളയിൽ ആരോഗ്യവകുപ്പ് പരിശോധനയും, ബോധവൽക്കരണവും ശക്തമാക്കി.വീട് വീടാന്തരം കയറി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അതികൃതർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും, ബോധവൽക്കരണവും നടത്തുന്നത്.
കുമ്പള ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കൊപ്പളത്തിൽ നടത്തിയ പരിശോധനയ്ക്കും, ബോധവൽക്കരണത്തിനും ശ്രീലത (ജെ പി എച്ച് എൻ) മഞ്ജുഷ(എം എൽ എസ് പി ) ആശാ വർക്കർമാരായ ഖൈറുന്നിസ-ഇസ്മായിൽ,സരള, നവീത,സിഡിഎസ് മെമ്പർ ആയിശാ- ഇബ്രാഹിം, സാമൂഹ്യപ്രവർത്തകൻ ജലീൽ കൊപ്പളം എന്നിവർ നേതൃത്വം നൽകി വരുന്നു.
ഫോട്ടോ:മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് -ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊപ്പളം വാർഡിൽ നടത്തിയ പരിശോധനയും, ബോധവൽക്കരണവും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments