അധ്യാപകന്റെ സസ്‌പെൻഷൻ: പ്രതിഷേധിച്ച് എബിവിപി കളക്ടറേറ്റ് മാർച്ച്.
കാസർഗോഡ്: വി.ഡി. സവർക്കറുടെ പേര് സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ ബദിയടുക്ക പള്ളത്തടുക്ക എ.യു.പി. സ്കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എബിവിപി കാസർഗോഡ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
എബിവിപി ദേശീയ നിർവാഹക സമിതി അംഗം കെ.പി. അഭിനവ് മാർച്ച് ഉദ്ഘാടനം ചെയ്തു. സവർക്കറുമായി ബന്ധപ്പെട്ട ഒരു ചരിത്രവസ്തുത ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിന് അനിഷ്ടകരമായ ചരിത്രവസ്തുതകളെ സസ്‌പെൻഷൻ ഉത്തരവുകളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും വിദ്യാർഥികൾ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ടെന്നും കെ.പി. അഭിനവ് പറഞ്ഞു. ചരിത്രത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എബിവിപി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹർഷിണി മായിപ്പാടി,ആദർശ് നായ്ക്കാപ്പ് എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments