*മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക് അനുവദിച്ചിരുന്ന, മൊബൈൽ ടെക്നീഷ്യൻ,കമ്പ്യൂട്ടർ, ആനിമേഷൻ സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകൾ പുനരാരംഭിക്കണം.-ഗ്രീൻ സ്റ്റാർ മൊഗ്രാൽ.*
മൊഗ്രാൽ : കഴിഞ്ഞ വർഷം മഞ്ചേശ്വരം എം എൽ എ,എ കെ എം അഷ്‌റഫ്‌ന്റെ ഇടപെടലിലൂടെ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് അനുവദിച്ച് കിട്ടിയ മൊബൈൽ ടെക്നീഷ്യൻ,കമ്പ്യൂട്ടർ ആനിമേഷൻ എന്നീ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ പുനസ്ഥാപികക്കണമെ ന്നാവശ്യപ്പെട്ട് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ് ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി അഡ്വ:എൻ സംശുദ്ദീന് നിവേദനം നൽകി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദർ,ജില്ല പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, എം.എസ്.എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഇർഷാദ് മൊഗ്രാൽ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രീൻസ്റ്റാർ മൊഗ്രാൽ യൂണിറ്റ് പ്രസിഡന്റ് മഖ്‌ദൂം,സെക്രട്ടറി അർഷാദ് ഹുബ്ലി, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറർ മുജീബ് പേരാൽ,നൗഷാദ് ഇസ്മായിൽ,കരീം അരിമല,നവാസ് മൊഗ്രാൽ,എന്നിവർ ചേർന്നാണ് നിവേധനം നൽകിയത്.
2024-25 അക്കാദമിക് വർഷത്തിൽ അനുവദിച്ച് കിട്ടിയ കോഴ്സിൽ അമ്പതോളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. കോഴ്സിന് ആവശ്യമായ ഉപകരണങ്ങൾ സ്കൂളിൽ എത്തിയിരുന്നുവെങ്കിലും സ്കൂൾ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻചാർജ് വഹിച്ചിരുന്ന അധ്യാപകൻ പ്രസ്തുത കോഴ്സിനായി അനുവദിച്ച ഫണ്ട് തിരിമറി നടത്തിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. വകുപ്പ് തല അന്വേഷണത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രസ്തുത അധ്യാപകനിൽ നിന്ന് ഫണ്ട് തിരിച്ചുപിടിക്കാനും, അനിശ്ചിതത്വത്തിലായ കോഴ്സ് പുന:സ്ഥാപിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഗ്രീൻ സ്റ്റാർ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫോട്ടോ:മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് അനുവദിച്ച സ്കിൽ ഡെവലപ്മെന്റ് കോഴ്സ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ:എൻ ഷംസുദ്ദീന് നിവേദനം നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments