Breaking News

വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന *അക്വാഫിറ്റ് ''പദ്ധതിയിൽ വിദഗ്ധ നീന്തൽ പരിശീലകൻ എംഎസ് മുഹമ്മദ് കുഞ്ഞിയെ പരിശീലകനായി നിയമിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി.വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.*

കുമ്പള : കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന മൊഗ്രാൽ എന്ന പ്രദേശത്ത്( ഇശൽ ഗ്രാമം) കുട്ടികൾക്ക്  സാമൂഹ്യ സേവനം എന്ന നിലയിൽ സൗജന്യമായി നീന്തൽ പരിശീലനം നൽകിവരുന്ന എം എസ് മുഹമ്മദ് കുഞ്ഞിക്ക് സർക്കാർ അംഗീകാരമെന്ന നിലയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന "അക്വാഫിറ്റ് ''നീന്തൽ പരിശീലന പദ്ധതിയിൽ എം എസ് മുഹമ്മദ് കുഞ്ഞിയെ നീന്തൽ പരിശീലകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി അഡ്വ:എൻ ഷംസുദ്ദീന് നിവേദനം നൽകി.

 മുഹമ്മദ് കുഞ്ഞിയുടെ മൂന്നര പതിറ്റാണ്ട് കാലത്തെ കാലയളവിനുള്ളിൽ കുറഞ്ഞത് 4000 കുട്ടികൾക്കെങ്കിലും നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്.ഇന്നും തുടരുന്നുമുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികളാണ് നീന്തൽ പരിശീലനം നേടാൻ എംഎസ് മുഹമ്മദ് കുഞ്ഞിയെ തേടി മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിലെ ത്തുന്നത്.പരിശീലനം നേടിയ കുട്ടികൾക്ക് കുമ്പള ഗ്രാമപഞ്ചായത്ത് സർട്ടിഫിക്കറ്റും നൽകി വരുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 സാമൂഹിക സേവകനായ നീന്തൽ പരിശീലകന് സർക്കാരിൽ നിന്ന് ഇത് വരെ യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല.നേരത്തെ മുൻ കായിക മന്ത്രിക്ക് ഇത് സംബന്ധിച്ച്  നിവേദനം നൽകിയതുമാണ്. ജില്ലയിലെ വിവിധ സംഘടനകൾ എം എസ് മുഹമ്മദ് കുഞ്ഞിയുടെ  മികച്ച സാമൂഹിക സേവനത്തിന് ഇതിനകം ആദരവും, അനുമോദനവും നൽകിയിട്ടുണ്ട്. 

 സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന "അക്വാഫിറ്റ് ''നീന്തൽ പരിശീലന പദ്ധതിയിൽ എംഎസ് മുഹമ്മദ് കുഞ്ഞിയെ നീന്തൽ പരിശീലകനായി നിയമിച്ച് സർക്കാർ അംഗീകാരം ലഭ്യമാക്കണമെന്ന്  നിവേദനത്തിൽ മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

ഫോട്ടോ:നീന്തൽ പരിശീലകൻ എംഎസ് മുഹമ്മദ് കുഞ്ഞിക്ക് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന!"അക്വാഫിറ്റ്'' നീന്തൽ പരിശീലന പദ്ധതിയിൽ പരിശീലകനാക്കണമെന്നാശ്യപെട്ട് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി അഡ്വ:എൻ ഷംസുദ്ദീന് നിവേദനം നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments