*നിതിൻ രാജിന്റെ മരണത്തിൽ റാമിന്റെ അറസ്റ്റിൽ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ*
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ച്ചയില്‍ നടപടി. ഡി.വൈ.എസ്.പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്തു.
ആത്മഹത്യ പ്രേരണക്കുറ്റം, ജാതി അധിക്ഷേപം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പ് എന്നിവയായിരുന്നു ഒന്നാം പ്രതിയായ റാമിനെതിരെ ചുമത്തിയിരുന്നത്.
ഡോ. റാമിന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി പരാമര്‍ശത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുര്‍ന്നാണ് ഡിവൈഎസ്പി സുധീര്‍ കല്ലനെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡിവൈ എസ് പി സര്‍വീസില്‍ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നാണ് കേടതി ചൂണ്ടിക്കാട്ടിയത്.സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. റാമിനെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരെ മാതാപിതാക്കള്‍ നല്‍കിയ ഉപഹര്‍ജിയിലാണ് കോടതി ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഡിവൈഎസ്പി സുധീര്‍ കല്ലനെ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
2026 ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജിനെ കോളേജിന്റെ കെട്ടിടത്തിന് മുകളിൽ നിന്നുവീണ നിലയിൽ കണ്ടെത്തിയത്. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ റാമടക്കമുള്ള അധ്യാപകർക്കെതിരെ നിരവധി ആരോപണങ്ങളാണ് കോളേജിലെ വിദ്യാർത്ഥികൾ ഉയർത്തിയിരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments