Breaking News

*ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്; ട്രംപ് അടിയന്തരമായി വൈറ്റ് ഹൗസിലേക്ക് മടങ്ങി*

ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇറാൻ സൈന്യത്തിന് ‘കോഡ് 100’ എന്ന അതീവ ജാഗ്രതാ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. സൈനിക വിഭാഗങ്ങളോട് ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാനുള്ള ഏറ്റവും ഉയർന്നതലത്തിലുള്ള മുന്നറിയിപ്പായാണ് ‘കോഡ് 100’ വിശേഷിപ്പിക്കപ്പെടുന്നത്എന്നാൽ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളോ ഔദ്യോഗിക വാർത്താ ഏജൻസികളോ ഇതുവരെ ‘കോഡ് 100’ പ്രഖ്യാപിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്യാംപ് ഡേവിഡിൽ തുടരാൻ നിശ്ചയിച്ചിരുന്നതിലും നേരത്തെ വൈറ്റ് ഹൗസിലേക്ക് മടങ്ങിയതും സംഭവവികാസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ട്രംപിന്റെ മടങ്ങിവരവിന്റെ കാരണം വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

*എന്താണ് ‘കോഡ് 100’?*

ഇറാൻ സൈന്യത്തിന് നൽകുന്ന ഏറ്റവും ഉയർന്നതലത്തിലുള്ള ജാഗ്രതാ നിർദേശങ്ങളിലൊന്നായാണ് ‘കോഡ് 100’ റിപ്പോർട്ടുകളിൽ പരാമർശിക്കുന്നത്. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ, ഇറാൻ സൈന്യം, മറ്റ് അർധസൈനിക വിഭാഗങ്ങൾ എന്നിവയോട് ഏത് സമയത്തും ആക്രമണം നേരിടാനും ആവശ്യമായ തിരിച്ചടി നടത്താനും തയ്യാറായിരിക്കണമെന്ന നിർദേശമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ ഇറാൻ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി വിഭാഗങ്ങളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷവും രൂക്ഷമാകുകയാണ്. റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂതികൾ അവകാശപ്പെടുമ്പോൾ, ആക്രമണങ്ങൾ പ്രതിരോധിച്ച് തകർത്തതായി സൗദി അറേബ്യയും വ്യക്തമാക്കുന്നു.

മേഖലയിലെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് യുഎസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ക്യാംപ് ഡേവിഡിൽനിന്ന് നിശ്ചയിച്ച സമയത്തിന് മുമ്പ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ഇതിന്റെ പശ്ചാത്തലം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇറാനിലെ ‘കോഡ് 100’ റിപ്പോർട്ടുകളുമായി ട്രംപിന്റെ മടങ്ങിവരവിനെ ബന്ധപ്പെടുത്തി വിലയിരുത്തലുകൾ ഉയരുന്നുണ്ട്.

അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേലിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ വിവിധ ഭാഗങ്ങളിൽ സംഘർഷസാധ്യത ഉയരുന്നതിനിടെയാണ് ഇറാന്റെ സൈനിക നീക്കത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments