*പന്തൽ ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് കാസർഗോഡ് വാട്ട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം.*
കാസറഗോഡ് : പന്തൽ ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് കാസർഗോഡ് വാട്ട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന *സ്നേഹ സംഗമം * കാസർഗോഡ് മുൻസിപ്പൽ സന്ധ്യാ രാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 21 തിങ്കളാഴ്ച നടക്കും. സ്നേഹ സംഗമത്തിൽ മുതിർന്ന മുൻകാല മെമ്പർമാരെ ആദരിക്കൽ, , പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനം, കുടുംബ സംഗമം, പഠന ക്ലാസ്, കലാപരിപാടികൾ, കരോക്കെ ഗാന മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, സംഗീത സന്ധ്യ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
സംഘാടക സമിതി വർക്കിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന് ഉദ്ഘാടന സമ്മേളനം കാസർഗോഡ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷാഹിന സലീം ഉദ്ഘാടനം ചെയ്യുന്നതാണ്. ആശംസകൾ അർപ്പിച്ചുകൊണ്ട് മുഹമ്മദ് ശാഖ്, ഹാരിസ് മർത്തബ വിനോദ് മുള്ളേരിയ, അബ്ദുല്ല എ പ്ലസ്, രാഘവൻ പി ആർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സംഘാടക സമിതി കൺവീനർ നിയാസ് മേൽപറമ്പ് സ്വാഗതവും, സംഘാടക സമിതി വൈസ് ചെയർമാൻ ശംസു പുള്ളി നന്ദിയും പറയും.
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ കെ ഹനീഫ് അധ്യക്ഷത വഹിക്കുകയും KSHGOA സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. മുഖ്യാതിഥിയായി കെ വിനോദ് കുമാർ ബേക്കൽ ഡി വൈ എസ് പി പങ്കെടുക്കും.KSHGOA നേതാക്കന്മാരായ മുരളി ജവഹർ, ഷിബുസൈൻ, ഫിറോസ് പടിഞ്ഞാർ, തുടങ്ങിയവർ വിശിഷ്ടാതികളായി സംസാരിക്കും. കാദർ കെ കെ, ബഷീർ മർഹബ, റാഷി സിറ്റി, ചുക്രൻ കല, അബ്ദുറഹിമാൻ എമിറേജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കും. വൈകുന്നേരം 6 മണിക്ക് പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ ഉണ്ടായിരിക്കുന്നതായിരിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments