*10 വർഷത്തെ തടവ് ഒഴിവാക്കി; അബ്ദുറഹ്മാൻ ഖറദാവിക്ക് പ്രസിഡന്റിന്റെ മാപ്പ്*
അബൂദബി : ഈജിപ്ഷ്യൻ കവിയും രാഷ്ട്രീയ നിരീക്ഷകനുമായ അബ്ദുറഹ്മാൻ യൂസഫ് ഖറദാവിക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ മാപ്പ് നൽകി. 10 വർഷം തടവും 2 ലക്ഷം ദിർഹം പിഴയും വിധിച്ച് ദിവസങ്ങൾക്കകമാണ് പ്രസിഡന്റിന്റെ ഉത്തരവ് പുറത്തുവന്നത്. കഴിഞ്ഞ ജനുവരി 10നാണ് അബ്ദുറഹ്മാൻ അറസ്റ്റിലായത്. പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ അറിയിച്ചു.
അബൂദബി ഫെഡറൽ അപ്പീൽ കോടതിയുടെ സൈബർ ക്രൈം സർക്യൂട്ട് *ആഗസ്റ്റ് 27നാണ്* അബ്ദുറഹ്മാനെ കുറ്റക്കാരനായി കണ്ടെത്തി 10 വർഷത്തെ തടവിനും 2 ലക്ഷം ദിർഹം പിഴയ്ക്കും ശിക്ഷിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുതാൽപര്യങ്ങൾക്കും വിരുദ്ധമായ രീതിയിൽ സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്തെന്നായിരുന്നു കോടതി കണ്ടെത്തൽ. തടവിനും പിഴയ്ക്കും പുറമെ കുറ്റകൃത്യത്തിന് ഉപയോഗിച്ച വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും റദ്ദാക്കാനും ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും ശിക്ഷയ്ക്ക് ശേഷം യു.എ.ഇയിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു.
പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന *പരേതനായ യൂസഫ് ഖറദാവിയുടെ മകനാണ് അബ്ദുറഹ്മാൻ യൂസഫ്*. യു.എ.ഇ ഭരണഘടന നൽകുന്ന പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ഇത്തരം ഇളവുകൾ അനുവദിക്കാറുള്ളത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ തടവ് ശിക്ഷയും പിഴയും ഒഴിവാക്കി അബ്ദുറഹ്മാനെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ തുടരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments