Breaking News

*അപർണ കുറുപ്പിനും ബിഗ് ടിവിക്കുമെതിരെ ഹക്കീം കുമ്പളയുടെ പരാതി; നടപടി ആവശ്യപ്പെട്ട് ഡിജിപി*

കാസർഗോഡ് : ബിഗ് ടിവി അവതാരക അപർണ കുറുപ്പിനും ബിഗ് ടിവിക്കുമെതിരെ കാസർഗോഡ് സ്വദേശി, സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹക്കീം കുമ്പള നൽകിയ ഓൺലൈൻ പരാതിയിൽ തുടർനടപടിക്ക് നിർദേശം.

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ബിഗ് ടിവിയിൽ സംപ്രേഷണം ചെയ്തെന്നാരോപിച്ചാണ് ഹക്കീം കുമ്പള പരാതി നൽകിയത്. Bharatiya Nyaya Sanhita (BNS) പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. പരാതിക്കൊപ്പം ബന്ധപ്പെട്ട വീഡിയോ ക്ലിപ്പും തെളിവായി സമർപ്പിച്ചിരുന്നു.

പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി കേരള പൊലീസ് ഡിജിപി റവാഡ എ. ചന്ദ്രശേഖർ IPS പരാതി സൈബർ ഓപ്പറേഷൻസ് എസ്.പിക്ക് കൈമാറി.

ഡിജിപി ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിൽ “Forwarded to S.P., Cyber Operations, for necessary action” എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് പുറമെ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം (MIB), നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് (NCM), NBDSA, ബിഗ് ടിവി മാനേജ്മെന്റ് എന്നിവർക്കും ഹക്കീം കുമ്പള പരാതി നൽകിയിട്ടുണ്ട്.

കൂടാതെ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയതായി ഹക്കീം കുമ്പള അറിയിച്ചു.

ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാമർശവും ചാനലിന്റെ ഉത്തരവാദിത്തവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ബാധകമായ നിയമവകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ഡിജിപി ഓഫീസിൽ നിന്നുള്ള മറുപടിക്ക് പിന്നാലെ മറ്റ് അധികാരികളിൽ നിന്നുള്ള തുടർനടപടികളും മറുപടികളും ലഭിക്കാനിരിക്കുകയാണ്. വിഷയത്തിൽ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരൻ.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments