Breaking News

*പതിറ്റാണ്ട് കടന്ന സേവനത്തിന് നാട്ടുകാരുടെ സ്നേഹാദരം..*

ശ്രീബാഗിലു : പത്തുവർഷത്തിന് മുകളിലായി ഖത്തീബ് സ്ഥാനത്ത് തുടരുന്ന ഉസ്താദിനെ ജമാഅത്ത് കമ്മിറ്റി ആദരിച്ചു.

ശ്രീബാഗിലു മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ ഒരു പതിറ്റാണ്ടും കടന്ന് ഖത്തീബ് സ്ഥാനം അലങ്കരിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഖത്തീബ് ഉസ്താദ് സുഹൈൽ ഫാളിലി ഉസ്താദ് നെ ശ്രീബാഗിൽ ജമാഅത്ത് കമ്മിറ്റി ആദരിച്ചു.

ജമാഅത്ത് കമ്മിറ്റിയുടെ സ്നേഹാദരം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും പൗരപ്രമുഖനുമായ ഇ പി അബ്ദുല്ല ഹാജി ഖത്തീബ് സുഹൈൽ ഫാളിലിക്ക് നൽകി ആദരിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ പി എ സുലൈമാൻ ഹാജി എസ് എ സമദ്, സെക്രട്ടറി എസ് എം നാസിർ, ജോയിന്റ് സെക്രട്ടറിമാരായ അബ്ദുള്ള മാട്ടത്തോട്, എസ് എ മുഹമ്മദ്, റംഷാദ്, ഷംസു, ഖാലിദ് ബാഷ, ട്രഷറർ കമറുദ്ദീൻ സൺഫ്ലവർ ഭാരവാഹികളായ ബി എം അബൂബക്കർ, പി എ മൊയ്തീൻ ഹാജി, എസ് ഐ ഹമീദ്, സത്താർ മഞ്ച, മാഹിൻ ഗാലറി, റഫീക്, ഇബ്രാഹിം, ഹാരിസ് മയ്യളം, ഷരീഫ് ബി എ, ഷാഫി പി എ, ഇസ്മയിൽ, എം ഡി മാന്യ എന്നിവരും മറ്റു ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments