മുസ്ലിം സർവീസ് സൊസൈറ്റി എംഎസ്എസ് തിരൂർ യൂണിറ്റ് സമ്മേളനവും കരിയർ ഗൈഡൻസ് സെമിനാറും നാളെ (12/09/2026) തിരൂർ SSM പോളിടെക്നിക്കിൽ വച്ച് നടക്കും.
നല്ല വ്യക്തി നല്ല സമൂഹം എന്ന ആദർശത്തോടെ നാലു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ജീവകാരുണ്യ സാമൂഹിക വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എംഎസ്എസിന്റെ സംസ്ഥാന സമ്മേളനം വരുന്ന 27ന് കോഴിക്കോട് വച്ച് നടക്കുകയാണ്. ഇതിൻറെ മുന്നോടിയായി തിരൂർ യൂണിറ്റ് സമ്മേളനം നാളെ തിരൂർ എസ്എസ്എം പോളിടെക്നിക്കിൽ നടക്കുകയാണ്. രാവിലെ 10 മണിക്ക് കുടുംബ സംഗമവും തുടർന്ന് യൂണിറ്റ് സമ്മേളനവും നടക്കും. യൂണിറ്റ് സമ്മേളനം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴടത്തിൽ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും.
കുടുംബ സംഗമം എംഎസ്എസ് ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എം എസ് എസ് വനിതാ വിങ് ജില്ലാ പ്രസിഡണ്ടും താനൂർ മുനിസിപ്പൽ ചെയർപേഴ്സൺ കൂടിയായ നെസ്‌ല ബഷീർ മുഖ്യാതിഥിയാകും.
തുടർന്ന് ഉച്ചക്കുശേഷം കോഴിക്കോടുള്ള പ്രമുഖ എസ് എസ് സി കോച്ചിംഗ് സെന്ററുമായി സഹകരിച്ച് കരിയർ ഗൈഡൻസ് സെമിനാർ നടക്കും. പൊതുവേ മലയാളികൾ കുറവുള്ള സെൻട്രൽ ഗവൺമെൻറ് സർവീസുകളിലെ സാധ്യതകളെപ്പറ്റി ഡിഗ്രി ,പിജി, പ്രൊഫഷണൽ ഡിഗ്രി തുടങ്ങിയവ കഴിഞ്ഞ ഉദ്യോഗാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സെമിനാർ നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട തിരൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് ഡോക്ടർ പി അബ്ദുൽ ഹമീദ്. സെക്രട്ടറി അഡ്വക്കറ്റ് അഷറഫ്.വൈസ് പ്രസിഡൻ്റ് ലത്തീഫ്, ഭാരവാഹികളായ ഫൈസൽ പുതുക്കനാട്ടിൽ,എം റാഫി തിരൂർ എന്നിവർ പങ്കെടുത്തു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments