Breaking News

*കാസറഗോഡ് എം.ഡി.എം.എയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.*

കാസർഗോഡ് : വിദ്യാനഗർ പോലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് രണ്ട് പേർ പിടിയിലായത്. ഇവരിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയുണ്ടായി.
എൻ.എച്ച് 66-ൽ ചെർക്കള നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും പരിശോധന നടത്തുമ്പോൾ, കാസറഗോഡ് നിന്ന് ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന ഒരു കാർ പോലീസിനെ കണ്ട കടന്നു കളയാൻ ശ്രമിക്കുകയും വാഹനം തടഞ്ഞു പരിശോധിച്ചതിൽ വാഹനത്തിലുണ്ടായിരുന്ന ആളുടെ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ സിപ്പ്-ലോക്ക് കവറിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

ലഹരിമരുന്നിന് പുറമെ ഡിജിറ്റൽ വേയിംഗ് സ്കെയിൽ, സിപ്പ്-ലോക്ക് ബാഗുകൾ, പ്ലാസ്റ്റിക് പൈപ്പുള്ള ഗ്ലാസ് ഹുക്ക, മൊബൈൽ ഫോൺ, കടത്താൻ ഉപയോഗിച്ച വാഹനം എന്നിവയും പോലീസ് പിടിച്ചെടുത്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്.
 NDPS ആക്ട് 22(ബി), 29 വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments