*കാസറഗോഡ് എംഡിഎംഎ വേട്ട: രണ്ടു വ്യത്യസ്ത കേസുകളിൽ 17 ഗ്രാം മയക്കുമരുന്നുമായി പ്രതി പിടിയിൽ*
കാസർഗോഡ് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കാസറഗോഡ് ജില്ലയിൽ നടന്നു വരുന്ന പരിശോധനയിൽ വൻതോതിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മേൽപ്പറമ്പ്, കാസറഗോഡ് പോലീസ് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതി പിടിയിലായത്. രണ്ട് കേസുകളിലുമായി ആകെ 17.24 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധി: 2026 സെപ്റ്റംബർ 8-ന് രാത്രി 10:55-ഓടെ കളനാട് ഇടുവുംകാൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം ഓടിച്ച ഉദിനൂർ പരത്തിച്ചാൽ സ്വദേശി മുഹമ്മദ് സബീർ എ.സി.യുടെ (44) പക്കൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 14.37 ഗ്രാം എംഡിഎംഎയും കാറും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.
കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധി: മേൽപ്പറമ്പ് കേസിൽ പിടിയിലായ പ്രതി കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എമിറേറ്റ്സ് ലോഡ്ജിലെ മുറിയിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസറഗോഡ് പോലീസ് നടത്തിയ പരിശോധനയിൽ 2.8951 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ അഖിൽ ടി, ജൂനിയർ സബ് ഇൻസ്പെക്ടർ ഷൈജു യു, CPO അഭിജിത്ത് ടി വി, ഡ്രൈവർ SCPO ബാബുമോൻ പി, കാസറഗോഡ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മനു പി വി, GSI സുരേഷ് കുമാർ, CPO രാജേഷ് കെ വി, CPO അഞ്ജു ഡി, DVR CPO 3169 ജെയിംസ് പി ജെ എന്നിവരടങ്ങുന്നതാണ് മയക്കുമരുന്ന് പിടികൂടിയ പോലീസ് സംഘം.
പ്രതിക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് (NDPS Act) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments