Breaking News

*3 മാസം : കരിഞ്ചന്തയിലേക്ക് കടത്തിയത് 2,500 ടൺ റേഷനരി*

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷനരി കടത്ത് ലോബി ശക്തം. കഴിഞ്ഞ മൂന്നു മാസത്തിനിടെ 2,500 ടൺ റേഷനരി കരിഞ്ചന്തയിലേക്ക് കടത്തിയതായി സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം സംശയിക്കുന്നു.

സിവിൽ സപ്ളൈസിന്റെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നാണ് കൂടുതലും അരി കടത്തിയത്. റേഷൻ കടകൾ വഴി കിലോയ്ക്ക് 26 രൂപ നിരക്കിൽ നൽകുന്ന സ്പെഷ്യൽ അരിയും ഇതിൽപ്പെടും.

ചില്ലറ വിപണിയിൽ കിലോയ്ക്ക് 55-60 രൂപയാണ് സുരേഖ,ജയ അരി വില. നൂറു ചാക്ക് റേഷൻ കടകളിലേക്കു പോകുമ്പോൾ 200 മുതൽ 400 കിലോ അരി വരെ ഗോഡൗണുകളിൽ വച്ച് ജീവനക്കാരുടെ സഹായത്തോടെ ചോർത്തുന്നതായി കണ്ടെത്തി. ഗോഡ‌ൗണുകളിലെ ജീവനക്കാരിലും, അരി റേഷൻ കടകളിലെത്തിക്കേണ്ട ട്രാൻസ്പോർട്ട് കരാറുകാരിലും ചിലർ ചേർന്നാണ് അരി കടത്തുന്നത്. കടത്തുന്ന അരി തമിഴ്നാട്ടിലെ മില്ലുകളിലെത്തിച്ച് ബ്രാൻഡഡ് അരിയായി തിരിച്ചെത്തിക്കും.റേഷൻ കടകളിൽ നിന്നും സമ്പുഷ്ടീകരിച്ച (ഫോർട്ടിഫൈഡ്) അരി പിൻവലിച്ചത് തട്ടിപ്പുകാർക്ക് നേട്ടമായി. സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്തിരുന്നപ്പോൾ, പൊതു വിപണിയിൽ റേഷനരി എങ്ങനെ രൂപം മാറ്റിയെത്തിയാലും പരിശോധിച്ചാൽ കണ്ടെത്താനാകുമായിരുന്നു.

റേഷൻ ഗോഡൗണുകളിൽ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള സി.സി.ടി.വികളൊന്നും സ്ഥാപിച്ചിട്ടില്ല. റേഷനരിയുമായി ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് പോകുന്ന എല്ലാ ലോറികളിലും ജി.പി.എസ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. ചില വാഹനങ്ങളിൽ മാത്രമാണ് ജി.പി.എസ് സംവിധാനമുള്ളത്. അത് പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാറുമില്ല.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments