Breaking News

*വൈദ്യുതി പ്രതിസന്ധി: ചില കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി വി ഡി സതീശന്‍-*

കൊച്ചി : സംസ്ഥാനത്ത് നിലവില്‍ ഊര്‍ജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് കാര്യം. അതിനു വേണ്ടി കോണ്‍ക്രീറ്റ് ആയ പോളിസി ഉണ്ടാകണം. ആവശ്യമായ റെഗുലേഷന്‍ ഒക്റ്റോബര്‍ മാസത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് ഇതൊരു അവസരമായി കാണുന്നു. നിലവില്‍ ഹൈഡ്രല്‍ പവര്‍ സാധ്യമല്ല. അതിനാല്‍ നോണ്‍ കണ്‍വെന്‍ഷനല്‍ എനര്‍ജി സോഴ്‌സ് കണ്ടെത്തേണ്ടതുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്‌നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാന്‍ ഇന്ത്യയില്‍ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ കെഎസ്ഇബി സംഘടിപ്പിച്ച എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുനരുപയോഗ എനര്‍ജി എന്ന് പറയുമ്പോള്‍ കെഎസ്ഇബിയിലെ ചിലര്‍ക്ക് ചൊറിച്ചിലാണ്. പ്രശ്‌നം വഷളാകട്ടെ എന്ന് കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു. ഒക്ടോബറില്‍ വരുന്ന പുതിയ വൈദ്യുതി നയത്തില്‍ സൗരോര്‍ജത്തിന് മുഖ്യ സ്ഥാനം നല്‍കും. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും. ഉത്തരവാദിത്തം ആരുടേയും തലയില്‍ വെക്കുന്നില്ലെന്നും ഞങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 25 വര്‍ഷത്തേക്ക് ഒരു കരാര്‍ ഉണ്ടായിരുന്നു. 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങിക്കുന്നതിനുള്ളതായിരുന്നു കരാര്‍. 2015 മുതല്‍ 2023 വരെ ഇത്തരത്തില്‍ നമ്മള്‍ വൈദ്യുതി വാങ്ങിച്ചു. എട്ട് കൊല്ലം കഴിഞ്ഞപ്പോള്‍ അതില്‍ പ്രൊസീജ്യറല്‍ ഇറഗുലാരിറ്റി ഉണ്ടെന്ന് മനസിലായി. എട്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് മനസിലായത്. ഭയങ്കര സംഭവം അല്ലേ. ഉടനെ തന്നെ ആ കരാര്‍ റദ്ദ് ചെയ്തു. ഞാന്‍ അന്ന് പ്രതിപക്ഷ നേതാവാണ്. 4.29 രൂപയ്ക്ക് വാങ്ങിക്കുന്ന കരാര്‍ റദ്ദാക്കി 4.28 പൈസയ്ക്ക് വാങ്ങിച്ചാല്‍ ഞാന്‍ അഭിനന്ദിക്കാമെന്ന് മാത്രം പറഞ്ഞു. എന്നാല്‍ കരാര്‍ റദ്ദാക്കി 8 രൂപ മുതല്‍ 14 രൂപയ്ക്ക് വരെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങിച്ചു. ചോദിക്കാനും പറയാനും ആരുമുണ്ടായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments