*മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പി കെ മോഹൻദാസ് (70) എന്ന ആളെ കാസർഗോഡ് അഗ്‌നിശമന രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.*
ബദിയടുക്ക : ഒരു കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ പി കെ മോഹൻദാസ് (70) എന്ന ആളെ കാസർഗോഡ് അഗ്‌നിശമന രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.
അധികാരികളിൽ നിന്നും കൈവശ ഭൂമിയുടെ രേഖക ൾ ലഭ്യമാകാത്തതിനാൽ കഴിഞ്ഞ 27 വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്തതിനാലാണ് ടിയാൻ ആത്മഹത്യ ഭീഷണിയുമായി മൊബൈൽ ടവറിൽ കയറിയത് എന്ന് പറയപടുന്നത്.വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ശ്രീ ഹർഷയുടെ നേതൃത്വത്തിൽ ശ്രീ P.K മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ടിയാൻ ഇറങ്ങാൻ കൂട്ടാക്കിയില്ല .ടിയാന്റെ ശ്രദ്ധ തിരിക്കുന്നതിനായി ടിയാൻ പരാതി പ്രിൻറ് ചെയ്തു വിതരണം ചെയ്ത പേപ്പറിലെ മൊബൈൽ നമ്പർ തപ്പിയെടുത്ത് മോഹൻദാസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മോഹൻദാസിന്റെ ശ്രദ്ധ തിരിഞ്ഞ സെക്കൻഡുകൾക്കുള്ളിൽ സ്റ്റേഷൻ ഓഫിസറുടെ നിർദ്ദേശം പ്രകാരം എല്ലാ സുരക്ഷാ സംവിധാനവും ഉറപ്പുവരുത്തി സേനാംഗങ്ങളായ ശ്രീ ജിജോ ജെ ബി, ശ്രീ അതുൽ രവി, ശ്രീ ഇ പ്രസീദ്, ശ്രീ പ്രണവ് എന്നിവർ ടവറിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി ബന്ധനസ്ഥനാക്കി. ഉടൻതന്നെ സീനിയർ ഓഫീസർ ശ്രീ എച്ച് ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിന്റെ മുകളിൽ കയറി മോഹൻദാസിനെ സുരക്ഷിതനായി താഴെ ഇറക്കി . മറ്റു സേനാംഗങ്ങളായ ശ്രീമതി അരുണ പി നായർ, ശ്രീ സുഭാഷ് CV , ശ്രീ ശ്രീജിത്ത് P എന്നിവരും ഈ ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. ടിയാനു മറ്റു ശാരീരിക അവശതകൾ ഒന്നുംതന്നെയില്ല എന്ന് ഉറപ്പുവരുത്തി ബദിയടുക്ക പോലീസിന് കൈമാറി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments