*കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ഫലം കണ്ടുതുടങ്ങി: പഞ്ചസാര,ഉള്ളി വില കുറയുന്നു.*
കാസർഗോഡ് : അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിച്ചു വരുന്നതിൽ ജനരോഷം പുകയുന്നതിനിടെ വിപണിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടൽ നടത്തിയതിന്റെ ഫലമായി അവശ്യസാധനങ്ങളുടെ വിലയിൽ നേരിയ കുറവ് കണ്ടുതുടങ്ങി.
പഞ്ചസാരയുടെയും,ഉള്ളിയുടെയും വില കുത്തനെ ഉയർന്നത് ഓണ നാളിലും, നബിദിനത്തിലും വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷം വിലകയറ്റം ചർച്ചയാക്കുകയും ചെയ്തിരുന്നു.
പഞ്ചസാര ഇന്നത്തെ വിപണി വില 58 രൂപയാണ്.ഓണനാളിൽ ഇത് 70 രൂപ വരെ എത്തിയിരുന്നു.ഉള്ളി 60ൽ നിന്ന് 54-ആയി കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴം വില 80ൽ നിന്ന് 70 ആയി കുറഞ്ഞു.മറ്റു അവശ്യസാധനങ്ങളുടെ വില ഉയർച്ചയും, താഴ്ചയുമില്ലാതെ തുടരുന്നുണ്ട്.അരിക്ക് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ വില വർദ്ധനവുണ്ടായപ്പോൾ റേഷൻ കടകളിൽനിന്ന് ഓണത്തിന് 10 കിലോ വെള്ളരി കിലോയ്ക്ക് 26 രൂപ നിരക്കിൽ നൽകിയത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമായിരുന്നു. ഈ അരി റേഷൻ കടകളിൽനിന്ന് വൻതോതിൽ വിറ്റഴിച്ചിരുന്നു.
അതിനിടെ കോഴിക്ക് വില ഇന്നും ഇടിഞ്ഞു. 113 രൂപയാണ് ഇന്നത്തെ ചില്ലറ വില്പന വില.മുട്ടയ്ക്കും വിലകുറഞ്ഞു. ഒരെണ്ണത്തിന് 6.10 എന്ന നിലയിലാണ് ഇന്നത്തെ വില.നേരത്തെ 7.50 മുതൽ 8 രൂപ വരെ എത്തിയിരുന്നതാണ്. പഴം,പച്ചക്കറികൾക്ക് ഓണനാളുകളിലെ വില തന്നെ ഇപ്പോഴും തുടരുന്നുണ്ട്.
ഫോട്ടോ:വിലക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയ ഉള്ളി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments