*മെഗാ ക്യാമ്പ് സംഘടിപ്പിച്ചു*.
കാസർഗോഡ് : കാസർഗോഡ് ഡയ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ കിഡ്‌നി യൂറോ രോഗ നിർണ്ണയ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു .
പ്രശസ്ത ഡോക്ടർമാരായ മഷൂഖ് അബ്ദുൽ ഖാദർ , നമേഷ് കാമത്ത്, മൊയ്തീൻ നഫ്‌സീർ,ഐ കെ മൊയ്തീൻ കുഞ്ഞി എന്നിവർ നൂറോളം രോഗികളെ സൗജന്യമായി പരിശോധിച്ചു . പരമാവധി ഇളവുകളോടെ സർജറി, സ്കാനിംഗ് , ലാബ് ടെസ്റ്റുകൾ തുടങ്ങിയ സേവനങ്ങൾ നൽകിയത് ശ്രദ്ധേയമായിരുന്നു...
ഉൽഘന ചടങ്ങിൽ വെച്ച് കാസർകോട് മുനിസിപാലിറ്റിയിലെ 20 ,24 വാർഡുകളിലെ ഏഴ് ഹരിതകർമ്മസേന വളണ്ടിയർമാരെ ഡയലൈഫ് ഹോസ്പിറ്റലിന് വേണ്ടി മുനിസിപ്പൽ കൗൺസിലർമാരായ ഷകീന മൊയ്തീൻ ,രാജേഷ് പുലിക്കുന്ന് എന്നിവർ ആദരിച്ചു .
മാനേജിംഗ് ഡയറക്ടർ ഡോക്ടർ .ഐ കെ മൊയ്തീൻ കുഞ്ഞി സ്വാഗതവും ഡയറക്ടർ ഡോക്ടർ മൊയ്തീൻ നഫ്‌സീർ പദ്ധതി വിശദീകരണവും നടത്തി .
തുടർന്ന് ഹോസ്പിറ്റൽ ജീവനക്കാരുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു...
ജനറൽ മാനേജർ മൻസൂർ, പ്രോഗ്രാം കോർഡിനേറ്റർ PRE മറിയം ,നഴ്‌സിംഗ് സൂപ്രണ്ട് ജിക്കി ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments