*മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് : നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നിര്‍ദേശം*
കൊച്ചി : മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നിര്‍ദേശം. ഒക്ടോബര്‍ 15ന് ശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി.
നാളെ ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. രണ്ടാം തവണയാണ് ഈ കേസില്‍ ആന്റോ അഗസ്റ്റിന് നോട്ടീസ് നല്‍കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയടക്കം കോടതിയിലിരിക്കുന്ന പശ്ചാത്തലത്തില്‍ ആന്റോ അഗസ്റ്റിന്‍ ഹാജരായിരുന്നില്ല. ഇന്നലെ വൈകിട്ടോടെ വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.
രാജു പി നായര്‍ നല്‍കിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. ആന്റോ അഗസ്റ്റിന്റെ ചാനലിലെ റിപ്പോര്‍ട്ടറെ കേസില്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഇത് കളമശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശേരി പൊലീസ് രാജു പി നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് മറ്റ് നടപടികളിലേക്ക് നീങ്ങിയത്.
പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില്‍ വാര്‍ത്ത വന്നതായി ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ തന്ത്രമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആരോപണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്റ് തന്റെ പക്കലുണ്ടെന്നാണ് ആന്റോ അവകാശപ്പെട്ടിരുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments