*15,000 രൂപ വിലയുള്ള സ്കൂട്ടർ; പിഴ 22,000 കടന്നു! എഐ ക്യാമറയിൽ 49 തവണ കുടുങ്ങി യുവാവ്*
കാക്കനാട് : സ്കൂട്ടർ വിറ്റുകിട്ടുന്ന തുകയേക്കാൾ വലിയ തുകയാണ് പിഴയായി അടയ്ക്കേണ്ടി വന്നിരിക്കുന്നത്. എറണാകുളം അങ്കമാലി സ്വദേശിയായ യുവാവാണ് മോട്ടർ വാഹന വകുപ്പിന്റെ എഐ ക്യാമറയിൽ 49 തവണ കുടുങ്ങിയത്. ഇതിൽ 44 തവണയും ഹെൽമറ്റ് ധരിക്കാതിരുന്നതാണ് കാരണം. ഓരോ നിയമലംഘനത്തിനും 500 രൂപ വീതം പിഴ കണക്കാക്കിയതോടെ ഹെൽമറ്റ് കേസുകളിൽ മാത്രം 22,000 രൂപയായി.
ബാക്കിയുള്ള അഞ്ച് കേസുകളിലാണ് കൂടുതൽ കുരുക്ക്. ഒരേ സ്കൂട്ടറിൽ മൂന്ന് പേർ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനാണ് ഇവ രജിസ്റ്റർ ചെയ്തത്. യാത്ര ചെയ്ത ഓരോ വ്യക്തിക്കും ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ വീതവും, സ്കൂട്ടറിൽ മൂന്ന് പേരെ കയറ്റിയതിന് 1,000 രൂപ വീതവും പിഴ കണക്കാക്കേണ്ട സാഹചര്യമാണുള്ളത്.
സ്കൂട്ടർ യുവാവിന്റെ ഭാര്യയുടെ പേരിലാണ്. ഭാര്യ വിദേശത്തായതിനാൽ വാഹനവുമായി ബന്ധപ്പെട്ട് ഫോണിൽ ലഭിച്ചിരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കാതെ പോയതോടെയാണ് പിഴകൾ കുമിഞ്ഞുകൂടിയതെന്നാണ് യുവാവ് പറയുന്നത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് യുവാവ് എഐ ക്യാമറകളിൽ തുടർച്ചയായി കുടുങ്ങിയത്. പൊതുപ്രവർത്തകൻ കൂടിയായ യുവാവ് ഇന്നലെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ഓഫിസിലെത്തി പിഴത്തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതി നിലവിൽ വരുന്നതുവരെ കാത്തിരിക്കണമെന്നുമാണ് ഉദ്യോഗസ്ഥർ നിർദേശിച്ചത്.
15 വർഷം പഴക്കമുള്ള സ്കൂട്ടറാണെന്നും വാഹനം വിറ്റാൽ പരമാവധി 15,000 രൂപയോളം മാത്രമേ ലഭിക്കൂവെന്നുമാണ് യുവാവിന്റെ വാദം. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി ആളുകളെ സഹായിക്കുന്നതിനായാണ് പലപ്പോഴും അവരെയും സ്കൂട്ടറിൽ കയറ്റിയതെന്നും യുവാവ് പറയുന്നു.
എഐ ക്യാമറയിൽ ആവർത്തിച്ച് പതിഞ്ഞ നിയമലംഘനങ്ങൾ ഒടുവിൽ സ്കൂട്ടറിന്റെ വിലയേക്കാൾ ഉയർന്ന പിഴയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments