Breaking News

*മലവെള്ളപ്പാച്ചിൽ ദുരന്തം: അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി;* *കാണാതായ സ്ത്രീക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം..*

മലപ്പുറം : നിലമ്പൂർ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ കാണാതായ ആറുപേരിൽ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്ന് (തിങ്കൾ) രാവിലെയാണ്  ലഭിച്ചത്. തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), കോട്ടക്കൽ എടരിക്കോട് സ്വദേശി മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി സ്രാമ്പിക്കൽ റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ് (23), ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
ടി.കെ. നഗറിന് സമീപത്ത്  പുഴയിൽ അലക്കാൻ ഇറങ്ങിയപ്പോൾ മലവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട ടി.കെ. കോളനി സ്വദേശി സജിതയ്ക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഒഴിവുദിവസമായതിനാൽ നിരവധി സന്ദർശകർ പുഴയിലുണ്ടായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി മലവെള്ളം ഇരച്ചെത്തിയത്. പുഴയ്ക്ക് നടുവിലെ പാറയിൽ ഇരിക്കുകയായിരുന്ന ചിലർ നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെടുകയായിരുന്നു. എന്നാൽ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നൽകിയ അടിയന്തര മുന്നറിയിപ്പും രക്ഷാപ്രവർത്തനവുമാണ് വൻ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments