Breaking News

*അനന്തപുരം മലിനീകരണം: എസ്ഡിപിഐ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു*

കുമ്പള : അനന്തപുരം വ്യവസായ മേഖലയിൽ നിന്നുള്ള രൂക്ഷമായ വായുമലിനീകരണവും അസഹനീയമായ ദുർഗന്ധവും സംബന്ധിച്ച് എസ്ഡിപിഐ നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) കേസ് രജിസ്റ്റർ ചെയ്തു.

അനന്തപുരം, സമീപ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന വായുമലിനീകരണം, ദുർഗന്ധം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. വിഷയത്തിൽ അടിയന്തര പരിശോധന നടത്തുക, പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുക, മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ യൂണിറ്റുകൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

പരാതി 2026 സെപ്റ്റംബർ 17-ന് NHRC-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Diary No. 68856/CR/2026, Case/File No. 467/11/6/2026 എന്ന നമ്പറുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയം “Pollution/Ecology/Environment” വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അനന്തപുരം പ്രദേശത്തെ മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കണമെന്നാണ് എസ്ഡിപിഐയുടെ ആവശ്യം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments