*സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം . ജില്ലകളില്‍ സൗജന്യ സ്വതന്ത്ര സോഫ്റ്റുവെയർ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ആരംഭിച്ചു.*
കാസർഗോഡ് : "സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനാചരണം" ജില്ലകളില്‍ സൗജന്യ സ്വതന്ത്ര സോഫ്റ്റുവെയർ ഇന്‍സ്റ്റാള്‍ ഫെസ്റ്റിന് തുടക്കമായി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റുവെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനവും, സ്കൂൾ വിക്കിത്തോൺ പൂർത്തീകരണ പ്രഖ്യാപനവും ഇന്ന് രാവിലെ ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ ഷംസുദ്ദീൻ നിർവ്വഹിച്ചു . തുടർന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ പ്രസക്തിയെ സംബന്ധിച്ച് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയർമാൻ ഡോ.അച്യുത്ശങ്കര്‍ എസ്. നായര്‍ പ്രഭാഷണം നടത്തി . ചടങ്ങിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ്, കൈറ്റ് സി.ഇ.ഒ. ശ്രീ. കെ.അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. കെ.കെ. മഷൂദ് എന്നിവർ സംബന്ധിച്ചു .
സോഫ്റ്റുവെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അവരുടെ ലാപ്‌ടോപ്പുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തുന്നതാണ്. ജില്ലയിൽ കാസർഗോഡ് അണങ്കൂരിലുള്ള കൈറ്റിൻ്റെ ജില്ല ഓഫീസിൽ വച്ച് രാവിലെ 10 മണി മുതൽ ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഉബുണ്ടു 22.04 സൗജന്യമായി ലാപ്ടോപ്പുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ ആഗ്രഹിക്കുന്നവർ kiteksd@gmail.com എന്ന മെയിൽ മുഖാന്തരം രജിസ്റ്റര്‍ ചെയ്ത് ഓഫീസിൽ വന്ന് അവരുടെ ലാപ്ടോപ്പുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്‍റ്റ്‍വെയറുകളാണ് സ്വതന്ത്ര സോഫ്‍റ്റ്‍വയറുകള്‍. ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയറാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ വിന്യാസമാണ്.
സെപ്റ്റംബർ 23ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സോഫ്റ്റുവെയർ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കും. അന്നേദിവസം സ്കൂൾ അസംബ്ളിയിൽ കുട്ടികൾ സ്വതന്ത്രസോഫ്റ്റുവെയർ പ്രതിജ്ഞ എടുക്കും .

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments