Breaking News

*അധ്യാപനത്തിൽ ദേശീയ അവാർഡ് നേടിയ എം മനോജ് കുമാറിനെ മൊഗ്രാൽ പിടിഎയും,സ്റ്റാഫ് കൗൺസിലും ആദരിച്ചു.*

മൊഗ്രാൽ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ്റെ (NIEPA) 2023-24 വർഷത്തെ വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും, മികച്ച പ്രവർത്തന രീതികൾക്കുമുള്ള ദേശീയ പുരസ്കാരം ലഭിച്ച നിലമ്പൂർ ബിപിസിയും, മൊഗ്രാൽ ഗാർമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ധന ശാസ്ത്ര അധ്യാപകനുമായ  എം മനോജ് കുമാറിനെ മൊഗ്രാൽ സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും ചേർന്ന് ആദരിച്ചു.

രാജ്യത്തെ ജില്ലാ-ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകുന്ന വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും മികച്ച പ്രവർത്തന രീതികൾക്കുമുള്ള ദേശീയ അവാർഡാണ് എം മനോജ് കുമാറിന് ലഭിച്ചത്.ഏതാനും ദിവസം മുമ്പ്  ന്യൂഡൽഹിയിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

 ആദരിക്കൽ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം എം മനോജ് കുമാറിന് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് യോഗ നടപടികൾക്ക് അധ്യക്ഷതവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിനി വി എസ്, സ്കൂൾ എച്ച് എം ഷിജി ജി എന്നിവർ ചേർന്ന് മെമന്റോ നൽകി.പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,മദർ പി ടി എ പ്രസിഡണ്ട് ഹസീന,സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്നീം നന്ദി പറഞ്ഞു.

ഫോട്ടോ:എം മനോജ് കുമാറിന് മൊഗ്രാൽ സ്കൂൾ പിടിഎയും,സ്റ്റാഫ് കൗൺസിലും ചേർന്ന് നൽകിയ ആദരിക്കൽ  ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബിനി വി എസ്,സ്കൂൾ എച്ച് എം ഷിജി ജി എന്നിവർ ചേർന്ന് മൊമെന്റോ നൽകുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments