*മൊഗ്രാൽ ദേശീയവേദിയുടെ റാഗിങ്ങിനെതിരെയുള്ള ജില്ലാതല ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം 28 ന് (നാളെ)ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും*
മൊഗ്രാൽ : റാഗിംങ്ങിന്റെ പേരിലുള്ള ക്രൂരതകൾ ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ സീമകളും ലംഘിച്ച് അരങ്ങേറുകയാണ്.പലപ്പോഴും വിദ്യാർഥികളുടെ ഈ പൈശാചികമായ ക്രൂരതകളിൽ ജില്ല ലജ്ജിച്ചു തലതാഴ്ത്തിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന കലാലയങ്ങളിലെ ഈ സാമൂഹ്യ വിപത്തിനെതിരെ ജില്ലാതല ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി ഒരുങ്ങുകയാണ്.
ശാരീരികവും, മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ താൽപര്യമില്ലാതെ മാനസികമായി തളർന്ന് പകുതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നത് ഇന്ന് നിത്യ സംഭവമാണ്.
ഇത്തരത്തിലുള്ള ക്രൂരതകൾ ക്യാമ്പസുകളിൽ ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യത്തോടെയുള്ള ജില്ലാതല ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി മുന്നിട്ടിറങ്ങുന്നത്.
ഇതിന്റെ ഉദ്ഘാടനം *2026 സെപ്റ്റംബർ 28ന് തിങ്കളാഴ്ച രാവിലെ 10.30 ന് (നാളെ) ഗവ.ഹയർ സെക്കൻഡറി സ്കൂൾ ബേക്കൂറിൽ* വെച്ച് നടക്കും.പരിപാടി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ് ഉദ്ഘാടനം ചെയ്യും.
മഞ്ചേശ്വരം ഇൻസ്പെക്ടർ ഓഫ് പോലീസ് വിഷ്ണുപ്രസാദ് എം.വി മുഖ്യാതിഥിയായി സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്യും.ചടങ്ങിൽ സ്കൂൾ പിടിഎ ഭാരവാഹികൾ, അധ്യാപകർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടിലെ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
റാഗിംഗ് എന്ന പൈശാചികമായ ക്രൂരതക്കെതിരെയുള്ള മൊഗ്രാൽ ദേശീയവേദിയുടെ പോരാട്ടത്തിന് മുഴുവൻ ജനങ്ങളും പിന്തുണ നൽകി കരുത്ത് പകരണമെന്ന് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments