*തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്* *ശക്തമായ നടപടി സ്വീകരിക്കും രമേശ് ചെന്നിത്തല*
തിരുവനന്തപുരം : ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്‍ച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം. ഓഫിസിന്റെ പ്രധാന വാതിലിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയും യുവമോര്‍ച്ചയും നടത്തിയ അക്രമമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
സംഭവസ്ഥലം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ആരാണ് ആക്രമണം നടത്തിയതെങ്കിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധം നടത്തുന്നതിൽ തെറ്റില്ലെന്നും അത് അക്രമാസക്തമായാൽ പൊലീസ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫും ഡിസിസി ഓഫീസ് സന്ദർശിച്ചു. നേരത്തെ കൊടിമരങ്ങളും മണ്ഡലം കമ്മിറ്റി ഓഫീസുകളും തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളുടെ തുടർച്ചയാണ് ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണമെന്നും ബിജെപി നേതൃത്വത്തിന്റെ അറിവോടെയും പ്രേരണയോടെയുമാണ് ആക്രമണമെന്നുമാണ് സണ്ണി ജോസഫ് ആരോപിച്ചത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധവും പാർട്ടി ഓഫീസിന് നേരെയുള്ള ആക്രമണവും തമ്മിൽ വ്യത്യാസമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും എന്നാൽ അക്രമരാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വം പ്രവർത്തകരെ നിയന്ത്രിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ പറഞ്ഞു. ഇന്നലെ രാത്രി നടന്ന ആക്രമണം ഇന്ന് രാവിലെയാണ് അറിയുന്നത്. നെയ്യാറ്റിന്‍ക്കരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തിയെന്നും ശക്തന്‍ പറഞ്ഞു. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര, പാലിയോട് ജംഗ്ഷനിലെ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിനും ഇന്ന് പുലര്‍ച്ചെ തീവെച്ചിരുന്നു. സംഭവത്തില്‍ ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്ളക്സ് ബോര്‍ഡുകളും കത്തി നശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. രാത്രി പാര്‍ട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കയ്യില്‍ കരുതിയിരുന്ന ദ്രാവകം ഫ്ളക്സ് ബോര്‍ഡില്‍ ഒഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്ളക്സുകള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments