*ഉമർ ഫൈസിയുടെ പ്രസംഗം: സമസ്ത കേന്ദ്ര മുശാവറ ഉചിതമായ തീരുമാനമെടുക്കും; മലപ്പുറത്തെ നാളത്തെ വഖഫ് സമ്മേളനം മാറ്റി വെച്ചു.*
മലപ്പുറം : കേരള സംസ്ഥാന വഖഫ് ബോർഡുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ മുക്കം ഉമർ ഫൈസിയുടെ പ്രസംഗത്തെക്കുറിച്ച് വരുന്ന 23-ന് ചേരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം ഗൗരവമായി ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യുമെന്ന് സമസ്ത നേതൃത്വം അറിയിച്ചതിനെ തുടർന്ന് നാളെ (വെള്ളി) മലപ്പുറത്ത് നടത്താൻ തീരുമാനിച്ചിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റി വെച്ചു.
ഇതുസംബന്ധിച്ച് സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ ഒപ്പുവെച്ച കത്തിലാണ് വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവരുടെ പേരിൽ പുറത്തിറക്കിയ നിർദ്ദേശത്തിൽ വിഷയം കേന്ദ്ര മുശാവറയുടെ പരിഗണനയിലുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാവിധ നീക്കങ്ങളും നിർത്തിവെക്കണമെന്ന് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ്
നാളെ
മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം തൽക്കാലം മാറ്റി വെക്കാൻ സുന്നി മഹലിൽ ചേർന്ന വിശദീകരണ സമ്മേളന സംഘാടക സമിതി യോഗം തീരുമാനിച്ചത്.
ഇത് മൂലം പ്രവർത്തകർക്കും ബഹുജനങ്ങൾക്കും
ഉണ്ടായ പ്രയാസങ്ങൾ ഉൾകൊള്ളുന്നതായും
ഭാരവാഹികൾ അറിയിച്ചു.
സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ എം സി മായിൻ ഹാജി അദ്യക്ഷത വഹിച്ചു.
ഹാജി യു മുഹമ്മദ് ഷാഫി, കെ എ റഹ്‌മാൻ ഫൈസി,
അബ്‌ദുസമദ് പൂകോട്ടൂർ, നാസർ ഫൈസി കൂടത്തായ്, സലിം എടക്കര, അബൂബക്കർ ഫൈസി മലയമ്മ, സി എച്ച് ത്വയ്യിബ് ഫൈസി, ഹംസ ഹാജി മൂന്നിയൂർ, സി എം കുട്ടി സഖാഫി, ഖദർ ഫൈസി കുന്നുംപുറം, ആർ വി കുട്ടി ഹസ്സൻ ദാരിമി എന്നിവർ
പ്രസംഗിച്ചു.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് മുക്കം ഉമർ ഫൈസി മലപ്പുറത്ത് നടന്ന എൽ.ഡി.എഫ്. സമ്മേളനത്തിൽ നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. സമസ്തയുടെ ഒരു ഭാരവാഹിക്ക് ചേർന്ന രീതിയിലല്ല അദ്ദേഹത്തിന്റെ പ്രസംഗമെന്നും കേവലം ഒരു രാഷ്ട്രീയ പ്രസംഗമാണ് അദ്ദേഹം നടത്തിയതെന്നും പൊതുവെ അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് തന്നെ വിശദീകരണ സമ്മേളനം നടത്താൻ സംഘാടകർ തീരുമാനിച്ചിരുന്നത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments