Breaking News

*"പിഎം ശ്രീക്കെതിരെ സന്ദേശം നൽകി ഹൈക്കമാൻഡ്? വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട ചെറുക്കാൻ നിർദേശം"*

ന്യൂഡൽഹി : വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട ചെറുക്കാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നിർദേശം. മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നേതൃത്വം നിർദേശം നൽകിയത്. ആർഎസ്എസ് വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത് വിഷലിപ്തമായ അജണ്ട എന്ന് ഹൈക്കമാൻഡിൻ്റെ വിമർശനം. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ യോഗത്തിൽ തീരുമാനമായി.

സംസ്ഥാനങ്ങളിൽ സെമിനാറുകൾ നടത്തി ബദൽ വിദ്യാഭ്യാസ നയം തീരുമാനിക്കണം. ദേശീയ തലത്തിലും സെമിനാർ നടത്തി ഇക്കാര്യം ചർച്ച ചെയ്യും. മുഖ്യമന്ത്രിമാർ ആർഎസ്എസിന്റെ അജണ്ടയും വൈസ് ചാൻസലർമാരിലൂടെ നടത്തുന്ന കൈകടത്തലും തുറന്ന് കാട്ടണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാൻ ഹൈക്കമാൻഡ് നിർദേശിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം വിളിച്ചു ചേർത്തത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments