*ഫിഹ്'രിയ്യ ഇസ്ലാമിക് ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു*
ദേളി : സഅദിയ്യ അറബിക് കോളേജ് സംഘടിപ്പിച്ച നാലുദിവസത്തെ ഫിഹ്'രിയ്യ
ഇസ്ലാമിക് ആര്‍ട്‌സ് ഫെസ്റ്റ് 2026-ന് തിങ്കളാഴ്ച നടന്ന സമ്മാനദാന ചടങ്ങോടെ പരിസമാപ്തിയായി.
സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടന്ന ഫെസ്റ്റില്‍ ഇസ്ലാമിക സംസ്‌കാരം, കല, സര്‍ഗാത്മകത എന്നിവ കേന്ദ്രീകരിച്ചുള്ള വിവിധ മത്സരങ്ങള്‍ അരങ്ങേറി. വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ അവതരിപ്പിക്കുന്നതിനും ഇസ്ലാമിക പൈതൃകത്തോടുള്ള അവബോധവും കലാസ്വാദനവും വളര്‍ത്തുന്നതിനും ഫെസ്റ്റ് വേദിയൊരുക്കി.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സമാപന സെഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അലി സഅദി പൂച്ചക്കാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പടം:
സമ്മാന ദാന സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു
No comments