Breaking News

*കാസർഗോഡ് പെരിയ കേസ് പ്രതികൾക്ക് തിരിച്ചടി: പരോൾ നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി*

എറണാകുളം : പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നൽകാത്തതിനെതിരെ പ്രതികൾ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 

ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പരോൾ നിഷേധിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാ​ദം.പ്രതികൾ മുൻപ് പരോളിൽ ഇറങ്ങിയപ്പോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടായി എന്ന് ഹർജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. 

പ്രതികൾക്ക് പരോൾ നൽകിയാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം മുൻനിർത്തിയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പ്രതികൾക്ക് പരോൾ നിഷേധിച്ചതെന്നും കോടതിയുടെ നിരീക്ഷണം.ക്രമസമാധാന പ്രശ്‌നം മുൻനിർത്തി പരോൾ നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്നും പരോൾ നിഷേധിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ചയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവശേിക്കരുതെന്നും ഒരു സമയം ഒന്നിലധികം പ്രതികൾക്ക് പരോൾ നൽകരുതെന്നും നേരത്തെ ഇവർക്ക് പരോൾ അനുവദിച്ചപ്പോൾ ജയിൽ അധികൃതർ നിബന്ധന വെച്ചിരുന്നു. ഈ നിബന്ധനകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

നേരത്തെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ നൽകിയത് വിവാദമായിരുന്നു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കായിരുന്നു പരോൾ ലഭിച്ചത്. 

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും എൽഡിഎഫ് സർക്കാർ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ കുറ്റപ്പെടുത്തിയിരുന്നു. പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments