Breaking News

*സി എം മൊയ്തീൻകുട്ടിക്ക് തിരൂരിന്റെ യാത്രാമൊഴി*

തിരൂർ : ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു സിഎം മൊയ്തീൻകുട്ടിക്ക്  ജന്മനാടായ തിരൂരിൻ്റെ യാത്രാമൊഴി സൗഹൃദവേദി തിരൂരാണ് തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത് .
രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദം പുലർത്തുകയും ബോധ്യമായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.
സാംസ്കാരിക രംഗത്തും മൊയ്തീൻകുട്ടി നിറസാന്നിധ്യമായിരുന്നു.
സാഹിത്യകാരന്മാരോടും സാംസ്കാരിക നായകന്മാരോടും വലിയ അടുപ്പം പുലർത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിൻറെ വിയോഗം തിരൂരിനും നാടിനും കനത്ത നഷ്ടമാണ് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗഹൃദവേദി തിരൂർ പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷതവഹിച്ചു. അനുസ്മരണ പ്രഭാഷണം ഗഫൂർ പി ലില്ലിസ് തുടക്കം കുറിച്ചു സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി,സിപിഎം ജില്ലാകമ്മിറ്റി അംഗം പി ഹംസകുട്ടി, ഡോ: ഹസ്സൻ ബാബു, ബഷീർ കൊടക്കാട്ടിൽ, ബഷീർ പുത്തൻവീട്ടിൽ, അബ്ദുൽ ഖാദർ കൈനിക്കര, സിഎംടി ബാവ , പിൻപുറത്ത് ശ്രീനിവാസൻ , ഷുക്കൂർ പറവണ്ണ, ഡോ ഷാനവാസ്, കെ കരുണകുമാർ, യു മജീദ്, കെവി അബ്ദുള്ള കുട്ടി, ഇ അലവി കുട്ടി, രാജേഷ് കെ മംഗലം, ഹമീദ് ഹാജി കൈനിക്കര, തറമ്മൽ സിദ്ദീഖ് ഹാജി, കൊട്ടാരംനാസർ, സിഎംസി ഖാദർ, മജീദ് എംകെ , മകൾ സിഎം ലൈല എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments