Breaking News

*മുന്നൂർ ജുമാ മസ്ജിദ് റോഡ് തകർന്നു: ദുരിതത്തിലായി വിശ്വാസികളും, സ്കൂൾ-മദ്രസ വിദ്യാർത്ഥികളും.*

പെർമുദേ : പൈവളിഗെ പഞ്ചായത്തിന്റെ കീഴിലുള്ള പന്ത്രണ്ടാം വാർഡ് മുന്നൂർ ജുമാമസ്ജിദ് റോഡ് പൂർണ്ണ തകർച്ച നേരിടുന്നത് വിശ്വാസികൾക്കും, സ്കൂൾ-മദ്രസ വിദ്യാർത്ഥികൾക്കും ദുരിതമാവുന്നു.

 വർഷങ്ങൾക്ക് മുമ്പാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി  റോഡ്  റീ ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.വയലിനോട് ചേർന്ന താഴ്ന്ന പ്രദേശമായതിനാൽ ശക്തമായ മഴവെള്ള കുത്തൊഴുക്കിൽ റോഡ് പൂർണ്ണമായും തകരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം വിശ്വാസികൾക്ക് പള്ളിയിൽ പോകാനും, നൂറുകണക്കിന് സ്കൂൾ-മദ്രസ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡിന്റെ തകർച്ച വാഹന യാത്രയും, കാൽനടയാത്രയും ദുസ്സഹമാക്കിയിട്ടുണ്ട്.

 പെർമദേ-മുന്നൂർ റോഡിൽ മുന്നൂറിൽ നിന്ന് തുടങ്ങി ജുമാ മസ്ജിദ് വരെയുള്ള റോഡാണ് പൂർണ്ണ തകർച്ചയെ നേരിടുന്നത്. നൂറുകണക്കിന് കർഷക കുടുംബങ്ങൾ താമസിച്ചുവരുന്ന പ്രദേശമാണ് മുന്നൂർ.കയറ്റവും ഇറക്കവുമുള്ള റോഡിൽ ഓവുചാല്‍ സംവിധാനം ഇല്ലാത്തത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയെന്ന് നാട്ടുകാർ പറയുന്നു.റീ ടാറിങ്ങിൽ ആവശ്യത്തിന് മെറ്റൽ ഉപയോഗിച്ചില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.റോഡ് തകർച്ചയിൽ നിന്ന് അത് വ്യക്തമാവുമാണ്.

 ഏകദേശം ഒരു കിലോമീറ്റർ ദൂര ദൈർഘ്യമുള്ള മുന്നൂർ ജുമാ മസ്ജിദ് റോഡിന് പഞ്ചായത്തിന്റെ നാമമാത്രമായ ഫണ്ട് അപര്യാപ്തമായതിനാൽ എംഎൽഎ ഫണ്ട് അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ നേരത്തെ എംഎൽഎയോട്  നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആവശ്യപ്പെട്ടിരുന്നു വെങ്കിലും പണ്ട് അനുവദിച്ചില്ലെന്നആക്ഷേപവും നാട്ടുകാർക്കുണ്ട്.

ഫോട്ടോ:തകർന്ന് കിടക്കുന്ന അംഗടിമുഗർ മുന്നൂർ ജുമാ മസ്ജിദ് റോഡ്.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments