*അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ബി.ജെ.പി പൊടിച്ചത് കോടികൾ: പകുതിയിലധികം ബംഗാളിൽ*
ഡൽഹി : അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പു
കൾക്കായി ബിജെപി ചെലവഴിച്ചത് 529.38 കോടിയെന്ന് കണക്കുകൾ. പകുതിയിലധികം തുക ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. ബിജെപി സമർപ്പിച്ച ചെലവുകണക്കുകളിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകകളിലാണ് ബിജെപി 529.38 കോടി ചെലവഴിച്ചത്. ഇതിൽ 286 കോടി രൂപ ബംഗാളിൽ മാത്രം ചെലവഴിച്ചു.ബംഗാൾ- 286 കോടി, അസം- 96.26 കോടി, കേരളം -82.67 കോടി, തമിഴ്നാട് -51.56 കോടി, പുതുച്ചേരി- 11.89 കോടി രൂപ എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ചെലവ്.
തിരഞ്ഞെടുപ്പ് കാലയളവിൽ 1,494 കോടി രൂപയുടെ വരവുണ്ടായതിനുശേഷം, തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചപ്പോൾ ബാങ്ക് ബാലൻസും കൈവശമുള്ള പണവുമായി ആകെ 7,689.06 കോടി രൂപയാണ് പാർട്ടിയുടെ കൈവശം അവശേഷിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധികളുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാർട്ടികൾക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാവുന്നതാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും, യാത്ര, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ എന്നിവയ്ക്കായി നടത്തിയ ചെലവുകൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ പാർട്ടികൾ സമർപ്പിക്കേണ്ടതുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments