*ഡോളറിന് പകരം പ്രാദേശിക കറൻസികൾ, ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം വേണം...’; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്*
അന്താരാഷ്ട്ര സംഘർഷങ്ങൾ ചർച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ബ്രിക്സ് സംയുക്ത പ്രഖ്യാപനം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തിലടക്കം ബ്രിക്സ് അതീവ ആശങ്ക രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികളെ ബ്രിക്സ് അപലപിച്ചു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്ന് അംഗ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യു.എന്നിലും സുരക്ഷാ കൗൺസിലിലും പങ്കാളിത്തം വർധിപ്പിക്കണമെന്ന ബ്രസീലിന്റെയും ഇന്ത്യയുടെയും താൽപര്യങ്ങൾക്ക് സമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പിന്തുണ ആവർത്തിച്ചത് ഇന്ത്യക്ക് നേട്ടമാകും. യു.എസ് ഡോളറിന് പകരം ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം പ്രാദേശിക കറൻസികളിൽ നടത്തണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. ഇത് ആഗോള വ്യാപാര രംഗത്ത് ഡോളറിന്റെ മേധാവിത്വം കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിക്കൊണ്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കണമെന്ന് സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments