Breaking News

*ചൂട്ട് കത്തിച്ചു പ്രതിഷേധം നടത്തി*

തിരൂർ : എസ്,ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂരിൽ ചൂട്ട് കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. കേരളത്തിൽ വർദ്ധിച്ചു വരുന്ന കരണ്ട് കട്ടിനെതിരെ  എസ് ഡി പി ഐ സംസ്ഥാനത്തുടുന്നീളം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് തിരൂരിലും പ്രതിഷേധം നടന്നത്. നാടിനെ ഇരുട്ടിൽ ആക്കി കൊണ്ടാണ് യു ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അധികാരത്തിൽ എത്തിച്ച വോട്ടർമാർക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ മുഴുവനും കാറ്റിൽ പറത്തി കൊണ്ടാണ് യു ഡി എഫ് സർക്കാർ മുന്നോട്ട് പോകുന്നതെ ന്നും പ്രധിഷേധത്തിൽ പറഞ്ഞു. ഒരു ഭാഗത്ത്‌ കറണ്ട് കട്ടും, മറുഭാഗത്ത് രൂക്ഷമായ വിലക്കയറ്റവും കൊണ്ട് ജനങ്ങളുടെ സ്വസ്ഥമായ ജീവിതം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പ്രതിഷേധത്തിൽ സൂചിപ്പിച്ചു.കേരളത്തെ ഇല്ലാതാക്കുന്ന സർക്കാർ രാജി വെച്ചു മാതൃക കാണിക്കണമെന്നും പ്രകടനത്തിൽ ഓർമ പ്പെടുത്തി.മുനിസിപ്പൽ പ്രസിഡണ്ട്‌ നജീബ് തിരൂർ, സെക്രെട്ടറി റഫീഖ്, ഹംസ അന്നാര,ആദം കുട്ടി, ഫൈസൽ ബാബു എന്നിവർ നേത്രത്തം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments