*‘മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നവരുമായി കാറിനകത്തോ പുറത്തോ ബന്ധമുണ്ടാക്കാൻ താത്പര്യമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം*
തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നവരുമായി കാറിനകത്തോ പുറത്തോ സിപിഐക്ക് ബന്ധമില്ലെന്നും അത്തരം ബന്ധങ്ങൾ ഉണ്ടാക്കാൻ പാർട്ടിക്ക് താൽപര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിനോയ് വിശ്വത്തിന്റെ വാക്കുകൾ:
‘ശ്രീനാരായണഗുരുവിന്റെ പേര് പറഞ്ഞ് മുന്നോട്ട് പോകുന്നവർ, ഒരിക്കലും ഗുരു അംഗീകരിക്കാത്ത ആശയം പറഞ്ഞുകൊണ്ട്, ജാതിവാദത്തിന്റെ കൊടിക്കൂറ ഇവിടെ പറപ്പിക്കാൻ ശ്രമിക്കുന്നവർ. അവരുമായി കാറിനകത്തുവെച്ചോ കാറിന് പുറത്തുവെച്ചോ ബന്ധമുണ്ടാക്കാൻ സിപിഐക്ക് താത്പര്യമുണ്ടായിട്ടില്ല. നാളെയും ഉണ്ടാകാൻ പോകുന്നില്ല.
ജാതിവാദം തെറ്റാണ്. ആ ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായ ഇസ്‌ലാമോഫോബിയ പടർത്താൻ ശ്രമിച്ചതെന്ന് മറന്നുപോകാൻ പാടില്ല.
ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പോലെ ഈ ജാതിവാദം കേരളത്തിൽ അന്ധമായ ഇസ്‌ലാം വിരോധം പടർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സിപിഐ ഒരിക്കലും വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല. നാളേയും വെള്ളപൂശില്ല’. അറ്റ്ലസുകൾപരിശോധിക്കുക
വെള്ളാപ്പള്ളി നടേശനെ നേരിട്ട് പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം ഇരുത്തിയ സംഭവം രാഷ്ട്രീയ വിവാദമായിരുന്നു. മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിട്ടിരുന്ന വെള്ളാപ്പള്ളിയുമായുള്ള പിണറായിയുടെ അടുപ്പം അന്ന് ചർച്ചയാവുകയും ചെയ്തിരുന്നു. സിപിഎമ്മും സിപിഐയും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ പുതിയ പരാമർശം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments