*കടവരാന്തയിൽ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും*
കാസർകോട് : കടവരാന്തയിൽ സുഹൃത്തിനെ കൈകൊണ്ടും പട്ടികകൊണ്ടും അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക ശിക്ഷ അനുഭവിക്കണം. കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രജിത ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിക്കുളത്ത് 2021 ഏപ്രിൽ 14ന് പുലർച്ചെ രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർണാടകയിലെ ഹിരാഹട്ടിയിലെ ദ്യമപ്പ (59) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ പ്രതിയായ കർണാടക ബാഗൽകോട്ട് സ്വദേശി ഉമേഷ് ഗൗഡ നരസപ്പൂർ s/o ശങ്കര ഗൗഡ, ദ്യമപ്പയെ കൈകൊണ്ടും പട്ടികകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഐ.പി.സി. 302-ാം വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ പ്രോസിക്യൂഷൻ 1 മുതൽ 30 വരെയുള്ള സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ കോടതിയിൽ ഹാജരാക്കി പരിശോധിക്കുകയും ചെയ്തു. അന്നത്തെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ അനിൽ ബാബു ആണ് കേസ് രജിസ്റ്റർ ചെയ്തത്, തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്ന പ്രതീഷ് ടി.വി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments