*നാടിൻ്റെ അവസാനത്തെ കാളവണ്ടിക്കാരന് ആദരം.*
തിരുന്നാവായ : ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചിരുന്ന കാളവണ്ടി യാത്ര
തിരൂരിൻ്റെ പരിസര പ്രദേശങ്ങളിൽ
അവസാനിപ്പിച്ചിട്ട്
മൂന്നര പതിറ്റാണ്ട്
പിന്നിടുന്നു.
തിരൂർ പുഴയിലൂടെ തോണി മാർഗവും
റെയിൽവെ വഴി
ഗൂഡ്സ് മാർഗ്ഗവും വന്നിരുന്ന ചരക്കുകൾ കയറ്റി അയച്ചിരുന്നതും
ഇവ ഉൾഗ്രാമങ്ങളിൽ എത്തിച്ചിരുന്നതും കാളവണ്ടികളിലായിരുന്നു. അസൗകര്യങ്ങൾ നിറഞ്ഞതും ദുർഘടംപിടിച്ചതുമായ ചെറു റോഡുകളെ അതിജീവിച്ച് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഉൾഗ്രാമങ്ങളിൽ എത്തിച്ചിരുന്നത് കാളവണ്ടി കളിലായിരുന്നു. പതിനഞ്ചിലതികം കാളവണ്ടികൾ തിരൂരിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വണ്ടി പേട്ടയിലാണ് തമ്പടിച്ചിരുന്നത്.
മിനി ലോറികളും ഗൂഡ്സ് ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ കടന്ന് വരവോടെ കാളവണ്ടികളുടെ അവശ്യ സർവീസ് നിശ്ചലമായി.തിരൂർ താലൂക്കിന്റെ പല ഭാഗങ്ങളിലും കാളവണ്ടി ജോലി ചെയ്തിരുന്ന വിരലിലെണ്ണാവുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ടെങ്കിലും അവസാനത്തെ കാളവണ്ടിക്കാരനായ എടക്കുളം കുന്നുംപുറത്തുള്ള തെക്കേ പീടിയേക്കൽ അഹമ്മദ് എന്ന ബാവ എഴുപത്തി ഏഴാമത്തെ വയസ്സിലും കാര്യമായ രോഗങ്ങളൊന്നുമില്ലാതെ വിശ്രമ ജീവിതം നയിക്കുന്നു.സാംസ്കാരിക പരിസ്ഥിതി സംഘടനയായ റി- എക്കൗ യുടെ മുപ്പത്തിയാറാമത് വാർഷികത്തിൻ്റെ ഭാഗമായി അന്യം നിന്നു പോയ ചരിത്ര സംഭവങ്ങളിൽ പങ്കാളികളായവരെ ആദരിക്കുകയും ചരിത്രം പുതുതലമുറക്ക് കൈമാറുകയും ചെയ്യുന്ന "നാടിൻ്റെ നാൾ വഴികൾ " എന്ന പരിപാടിയുടെ ഭാഗമായി അഹമ്മദ് ബാവയെ ഇന്ന് റി എക്കൗ ഭാരവാഹികൾ ആദരിക്കുകയുണ്ടായി .
തിരൂരിനേക്കാൾ കൂടുതൽ കാള വണ്ടികൾ ഉണ്ടായിരുന്നത് തിരുന്നാവായയിലായിരുന്നു. തിരൂർ എടക്കുളം സർവീസ് കൂടാതെ കൊടക്കൽ ടൈൽ ഫാക്ടറിയിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് ഓടുകൾ കൊണ്ടുപോകാനും,തിരുന്നാവായ റെയിൽവേ സ്റ്റേഷന്സമീപത്തുണ്ടായിരുന്ന ഓട്കയറ്റി അയച്ചിരുന്ന യാഡിലേക്ക് ഓട് കൊണ്ടുവരുവാനും മറ്റുമായിരുന്നു ഈ കാളവണ്ടികൾ ഉപയോഗിച്ചിരുന്നത്.കാളിയാടൻ മൂസ ഉൾപ്പെടെ ഒരുപാട് പേർക്ക് സവാരി കാളവണ്ടികൾ ഉണ്ടായിരുന്നു.തിരുന്നാവായ റെയിൽവേ സ്റ്റേഷനിലെത്തുന്ന സായിപ്പുമാരെ കൊടക്കൽ ബംഗ്ലാവിലേക്ക് എത്തിക്കാനും മറ്റു യാത്രകൾക്കുമായിരുന്നു സവാരി കാളവണ്ടി
ഉപയോഗിച്ചിരുന്നത്.
അഹമ്മദ് ബാവ തൻ്റെ ഏഴാമത്തെ വയസ്സു മുതൽ നാൽപത്തി രണ്ടു വയസ്സുവരെയുള്ള മൂന്നര പതിറ്റാണ്ടിലധികം കാളവണ്ടി ഓടിച്ചിരുന്നത്. കാളവണ്ടി ഓടിക്കണമെങ്കിൽ
പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കണം. അപ്പോൾ ലഭിക്കുന്ന താലി ( നമ്പർ പ്ലെയ്റ്റ് ) വാഹനത്തിൽ തറച്ച് വെക്കുക ചെയ്താൽ മാത്രമേ കാളവണ്ടി ഓടിക്കുവാൻ അനുമതി ലഭിച്ചിരുന്നത് .
വണ്ടിത്താവളങ്ങളിൽ പാർക്ക് ചെയ്തില്ലെങ്കിൽ അമ്പത് പൈസ പിഴ അടക്കേണ്ടിവരും .
അണ്ണശ്ശേരി , തലക്കടത്തൂർ, ആതവനാട് , തുവ്വക്കാട് തുടങ്ങി പല പ്രദേശങ്ങളിലേക്കും പല ചരക്ക് വസ്തുക്കളും, വെളിച്ചെണ്ണ, കൊപ്ര , വെറ്റില , അടക്ക തുടങ്ങി അന്നത്തെ വാണിജ്യ ഉൽപന്നങ്ങൾ എത്തിക്കലായിരുന്നു അഹമ്മദ് ബാവ യുടെ പ്രധാന ജോലി. ഒരിക്കൽ ബാവയും പിതാവ് മുഹമ്മദിനെയും തേടി പോലീസെത്തി.
വൈരങ്കോടിനടുത്ത് വരെ കാളവണ്ടിയുമായി എത്തണമെന്നായിരുന്നു നിർദ്ദേശം. അന്ന്
ഗതാഗത സൗകര്യമില്ലാത്ത പ്രദേശമായിരുന്നു
കുത്ത്കല്ല്
താഴെ വരെ കാളവണ്ടിക്കെത്താൻ കഴിയും . . പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ കുറച്ചുസമയം കാത്തിരുന്നപ്പോൾ ഒരു സംഘം നാട്ടുകാരും പോലീസും ഇടവഴിയിലൂടെ കടന്നു വരുന്നുത്കണ്ടു.
അവർ രണ്ട് മൃതദേഹങ്ങളും
വഹിച്ചാണ് വരുന്നത്.
ഇത് പോസ്റ്റുമോർട്ടം ചെയ്യാൻ വേണ്ടി തിരൂർ മോർച്ചറിയിലെത്തിക് അങ്ങനെ രണ്ടു മൃതദേഹങ്ങളും വഹിച്ച് പോലീസ് അകമ്പടിയോടെ മോർച്ചറിയിലെത്തിച്ച അപൂർവ്വ സംഭവം അഹമ്മദ് ബാവ ഇന്നും ഓർമിക്കുന്നു.
അമ്പത് കിലോ അരിക്ക് രണ്ടരരൂപയും ഒരു ടിന്ന് വെളിച്ചെണ്ണക്ക് രണ്ടു രൂപയുമായിരുന്നു അന്നത്തെ വാടക ലഭിച്ചിരുന്നത് .
ആരോഗ്യം തികഞ്ഞ കാളകളെ പെരുമ്പിലാവ് ,വാണിയങ്കുളം കാലി ചന്തയിൽ നിന്നാണ് കൊണ്ടുവരിക. പരമാവധി രണ്ടുവർഷം മാത്രമാണ് ഈ കാളകളെ വണ്ടി വലിക്കാൻ ഉപയോഗിക്കുകയുളളു. മുപ്പത് രൂപ കൊടുത്ത് മരപ്പണികളും , ലാഡൻ വെക്കാനും മറ്റുമായി മാസംതോറും കുറച്ച് തുക ചെലവ് വരാറുണ്ട് . കാളകൾക്ക് കോഴി ഇടച്ചത്,
ബോട്ടി, കൊപ്ര , തവിട്, മുതിര , തുടങ്ങിയവ ചേർത്തുള്ള തീറ്റയായിരുന്നു നൽകിയിരുന്നത് . അഹമ്മദ് ബാവയുടെ കുടംബത്തിൽ കൂടുതൽ പേർക്കും അന്ന് ഈ തൊഴിലായിരുന്നു ഉണ്ടായിരുന്നത് .
റി എക്കൗ
പ്രസിഡണ്ട് പൂവത്തിങ്കൽ റഷീദിൻ്റെ അധ്യക്ഷതയിൽ അഹമ്മദ് ബാവയെ
കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂർപ്പിൽ മുഹമ്മദ് അഷ്റഫ് ആദരിച്ചു.മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി പി എം ഹാരിസ് ഇദ്ദേഹത്തിന്
പ്രത്യേക ഉപഹാരം സമർപ്പിച്ചു.വാർഡ് മെമ്പർ വെള്ളാടത്ത് റസീന ചരിത്ര ഗ്രന്ഥം നൽകി.ചിറക്കൽ ഉമ്മർ ഇദ്ദേഹത്തെ പരിചയപ്പെടുത്തി.
എം കെ സതീഷ് ബാബു,ലത്തീഫ് കുറ്റിപ്പുറം,ടിപി ഹനീഫ,വി കെ അബൂബക്കർ മൗലവി,അസ്കർ പല്ലാർ , സൽമാൻ കരിമ്പനക്കൽ, ഖിളർ തിരുത്തി, സലീം തോട്ടായി ,വാഹിദ് ആയപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ:മൂന്നര പതിറ്റാണ്ട് കാളവണ്ടി സേവനം ചെയ്ത തെക്കേ പീടിയേക്കൽ അഹമ്മദ് ബാവ യ്ക്കുള്ള
റീ എക്കൗ നൽകുന്ന ആദരവ്
കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂർപ്പിൽ അഷറഫ് സമർപ്പിച്ചപ്പോൾ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments