Breaking News

*അറിവിന്റെയും ആത്മീയതയുടെയും നിറവിൽ അട്ക ഒളയം മദ്രസയിലെ കുട്ടികളുടെ മീലാദ് പ്രോഗ്രാം സമാപിച്ചു*

ബന്തിയോട് : ഒളയം ജമാഅത്തിന്റെ കീഴിലുള്ള അട്ക ഹിദായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച കുട്ടികളുടെ നബിദിന പരിപാടികൾ ഇന്നലെ രാത്രി വൈകി സമാപിച്ചു
400-ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ മദ്രസയിൽ രണ്ട് ദിവസത്തെ നബിദിന പരിപാടികൾക്കാണ് ഇന്നലെ സമാപനം കുറിച്ചത് 

 നബിദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത-വിജ്ഞാനപരവും കലാപരവുമായ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു.

ഇന്നലെ രാത്രി നടന്ന സമാപന ചടങ്ങിൽ ജമാഅത്ത് ഖതീബുമാർ, സദർ ഉസ്താദുമാർ, മറ്റു ഉസ്താദുമാർ , ജമാഅത്ത് ഭാരവാഹികൾ, സ്വാഗതസംഘം ഭാരവാഹികൾ, പ്രദേശവാസികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

മീലാദ് പരിപാടിയുടെ ഭാഗമായി നിരവധി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുകയും മികവ് തെളിയിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളും മതവിജ്ഞാനവും വളർത്തുന്നതിനുള്ള വിവിധ പരിപാടികളാണ് ഇതിന്റെ  ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. മദ്രസയിലെ പെൺകുട്ടികളുടെ പരിപാടികൾ കഴിഞ്ഞാഴ്ച മദ്രസയിൽ വെച്ച് തന്നെ നടന്നിരുന്നു!

ഒളയം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അട്ക ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ 400-ലേറെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. മറ്റു ജമാഅത്തുകളിൽ നിന്നുള്ള കുട്ടികൾക്കും ഇവിടെ പഠിക്കാൻ ജമാഅത്ത് അവസരം നൽകുന്നുണ്ട്. മതവിദ്യാഭ്യാസ രംഗത്ത് പ്രദേശത്തെ ശ്രദ്ധേയമായ സ്ഥാപനമായി മദ്രസ വളർന്നുവരികയാണ്.

ഈ മദ്രസയിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഇന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. തലമുറകളായി മതവിദ്യാഭ്യാസത്തിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്ഥാപനമെന്ന നിലയിലും മദ്രസ ശ്രദ്ധേയമാണ്. മെഗാസ്റ്റാർ   പ്രവർത്തകരുടെ ഉറച്ച പിന്തുണ പരിപാടികൾക്ക് ആവേശം കൂട്ടി കൂടാതെ ന്യൂ സ്റ്റാർ പ്രവർത്തകരുടെയും  എ സി സി യുടെയും പിന്തുണയും എടുത്തു പറയേണ്ടിയിരിക്കുന്നു! രാത്രി 100 കണക്കിന് ആളുകൾക്ക് ചീരണി വിതരണവും നടന്നു!

“ഞങ്ങളും ഞങ്ങളുടെ സഹോദരിമാരും കുടുംബാംഗങ്ങളും പഠിച്ച അതേ മദ്രസയിൽ തന്നെയാണ് ഇന്ന് ഞങ്ങളുടെ മക്കളും അറിവ് നേടുന്നത്. തലമുറകൾക്ക് അറിവ് പകർന്നുനൽകുന്ന ഈ സ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിയുന്നത് അഭിമാനകരമാണ്,” പൂർവ്വ വിദ്യാർത്ഥിയും മദ്രസയുടെ സമീപവാസിയുമായ മൂസ അട്ക പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments