Breaking News

'എസ്‌പെരന്‍സ ദി പ്രൈം' പ്രൗഢ സമാപ്തിടീം ദീദാത്തിയന്‍ ചാമ്പ്യന്മാര്‍


ദേളി : സഅദിയ്യ ദഅ് വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ 'ഓര്‍ക്കിഡ്' വാര്‍ഷിക പ്രതിഭാ സംഗമം 'എസ്‌പെരന്‍സ ദി പ്രൈം' പ്രൗഢമായി സമാപിച്ചു. ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ സെക്രട്ടറി സഅദുല്‍ ഉലമ മാണിക്കോത്ത് ഉസ്താദ് ഉദ്ഘാടനം ചെയ്ത വേദിയില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ പി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി നടന്ന വൈവിധ്യമാര്‍ന്ന അക്കാദമിക് സെഷനുകള്‍ക്ക് പ്രമുഖ പണ്ഡിതന്മാരും സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖരും നേതൃത്വം നല്‍കി. ജാമിഅ സഅദിയ്യ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സഅദിയ്യ ശരീഅത്ത് കോളേജ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഉബൈദുള്ള സഅദി, എസ്.വൈ.എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, സിറാജ് സബ് എഡിറ്റര്‍ മുസ്തഫ പി. എറയ്ക്കല്‍, എസ്.എസ്.എഫ് നാഷണല്‍ സെക്രട്ടറി ഷിറിന്‍ അഹ്‌മദ്, രിസാല അപ്‌ഡേറ്റ് സി.ഇ.ഒ സി.എന്‍. ജാഫര്‍ സ്വാദിഖ്, സഅദിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, സുക്കൂന്‍ സി.ഇ.ഒ പി.ടി. മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സമാപന സംഗമം സയ്യിദ് ഹിബതുള്ളാഹില്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ശരീഫ് സഅദി മാവിലാടം ഉദ്ഘാടനം ചെയ്തു. ഹാഷിം അഹ്സനി കല്ലാച്ചി മുഖ്യ പ്രഭാഷണം നടത്തി. കോളേജിന് കീഴില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന  'പ്രൈം നാഷണല്‍ ഫൗണ്ടേഷന്‍' ന്റെ  പ്രഖ്യാപനം  വേദിയില്‍  നടന്നു. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മന്‍സരത്തില്‍  ദീദാത്തിയന്‍ ഒന്നാം സ്ഥാനവും അത്താസിയന്‍ രണ്ടാം സ്ഥാനവും ബൂത്വിയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലെ കലാപ്രതിഭകളായി ഉബൈദുള്ള അന്‍വര്‍ (ആലിയ), മുഅമ്മില്‍ ഉടുമ്പുന്തല (മുത്തവസിത്ത), മുഹമ്മദ് ശാസില്‍ (ഇബ്തിദായിയ്യ), അബ്ബാസ് ശാദി (ഇഅ്ദാദിയ്യ) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തില്‍ മുഹ്യുദ്ദീന്‍ ഫാളിലി വെളിമുക്ക്, സിദ്ധീഖ് സഅദി ഹേരൂര്‍, അബ്ദുള്ള സഅദി കുമ്പള, ജാബിര്‍ സഖാഫി, ഉനൈസ് സഅദി, ഹുസൈനാര്‍ അദനി, അനസ് അഹ്‌സനി ആലങ്കോള്‍, സയ്യിദ് സാഹിര്‍ അഹ്‌സനി, മുര്‍തള സഅദി ചിക്കമംഗളൂരു, ഫൈസല്‍ നിസാമി കന്തല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പടം:
ചാമ്പ്യന്മാരായ ടീം ദീദാത്തിയന് പ്രിന്‍സിപ്പാള്‍ ശരീഫ് സഅദി മാവിലാടം ട്രോഫി സമ്മാനിക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments