Breaking News

*ജിസിസി കെഎംസിസി പൈക്ക സോണിന് പുതിയ സാരഥികൾ*

ദുബൈ : ജിസിസി കെഎംസിസി പൈക്ക സോൺ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് ബഷീർ മാഷിന്റെ അധ്യക്ഷതയിൽ  ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം തളങ്കര ഉദ്ഘാടനം ചെയ്തു
ബാലഡുക്ക ബദർ മസ്ജിദ് ഇമാം അബൂബക്കർ സിദ്ദീഖ് ഹനീഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി  ജനറൽ സെക്രട്ടറി അൻഷീദ് ഹിൽട്ടൻ സ്വാഗതവും കഴിഞ്ഞ പ്രവർത്തനകാലയളവിലെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറർ പി.എം.എ. ഹമീദ് വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഒ പി സുബൈർ നന്ദിയും പറഞ്ഞു 
ഷെരീഫ് പൈക്ക, അബ്ദുല്ല കൊയർകൊച്ചി, എം.എസ്. ഷെരീഫ്, അഷ്റഫ് ബി.എ., ഖാദർ അർക്ക, ഫൈസൽ കെ.പി., ഐ.പി.എം. ഇബ്രാഹിം, ഷാനിഫ് ഖത്തർ, കരീം ഗോൾഡൻ വില്ല സംസാരിച്ചു. 
  ജിസിസി കെഎംസിസി പൈക്ക സോണിന്റെ 2026–27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ജൂറി അംഗവും ഷാർജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റുമായ ഷെരീഫ് പൈക്ക പ്രഖ്യാപിച്ചു, ജൂറി അംഗങ്ങളായഎം എസ് ഷെരീഫ്, എംകെ ഇബ്രാഹിം, അഷ്‌റഫ്‌ അർളടുക്ക, ഹമീദ് ഗോവ സംബന്ധിച്ചു 
 ഭാരവാഹികളായി ഷമീർ പൈക്ക (പ്രസിഡന്റ്), പി.എം.എ. ഹമീദ് (ജനറൽ സെക്രട്ടറി), ഒ.പി. സുബൈർ (ട്രഷറർ) അഷറഫ് പുളിൻ്റെടി, ഇസ്മായിൽ ബി.കെ.( വൈസ് പ്രസിഡന്റ് ) നജീബ് പൈക്ക, ഹൈദർ ചന്ദ്രമ്പാറ( സെക്രട്ടറി) 
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അബ്ദുല്ല കൊയർകൊച്ചി, ഷെരീഫ് പൈക്ക, എം.എസ്. ഷെരീഫ്, ബക്കർ പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ബഷീർ മാഷ്, അൻഷീദ് ഹിൽട്ടൻ, അഷ്റഫ് അർളടുക്ക, എം.കെ. ഇബ്രാഹിം, ഹമീദ് ഗോവ, ജി.എസ്. ഇബ്രാഹിം, ജമാൽ പൈക്ക, ഷാനിഫ് പൈക്ക, അഡ്വക്കറ്റ് അഷ്റഫ്, ഖാദർ അർക്ക, അഷ്റഫ് അച്ചു ചെണ്ടതൊടി, മുഷ്ത്താഖ് ചെന്നടുക്ക, സൈഫുദ്ദീൻ ചാത്തപ്പാടി എന്നിവരെയും തെരഞ്ഞെടുത്തു.
 കഴിഞ്ഞ 10 വർഷത്തെ അഭിമാനകരമായ സേവന പാരമ്പര്യം പൂർത്തിയാക്കി പതിനൊന്നാം വർഷത്തിലേക്ക് പുതിയ പ്രതീക്ഷകളുടെയും ചാരിറ്റി മാതൃകകളുടെയും മുന്നേറ്റം നടത്തുമെന്നും 
ജിസിസി രാജ്യങ്ങളിലെ നമ്മുടെ പ്രദേശത്തെ സ്വദേശികളുടെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, സാന്ത്വന മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ച് മുന്നോട്ടു കൊണ്ടു പോകാനും തീരുമാനിച്ചു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments