Breaking News

*മെസിയുടെ പേരിലെ തട്ടിപ്പ്; സ്പോണ്‍സര്‍ക്കെതിരെ ഗുരുതര കണ്ടെത്തല്‍, സ്റ്റേഡിയം കൈമാറ്റത്തിൽ കഴിഞ്ഞ സർക്കാരിനും പങ്കെന്ന് റിപ്പോർട്ട്*

മെസിയുടെ പേരിലെ തട്ടിപ്പിൽ കായിക
വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട് പുറത്ത്. സ്പോൺസർ ലക്ഷ്യമിട്ടത് കോടികളുടെ വരുമാനം. സർക്കാരിനുള്ള വരുമാനം കണക്കാക്കിയില്ല. സ്പോൺസർഷിപ്പ് ആർബിസിക്ക് നൽകിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. മത്സരം നടത്താനുള്ള സാമ്പത്തികസ്ഥിതി പരിശോധിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറാക്കിയെന്നും കണ്ടെത്തല്‍.

കമ്പനി അടച്ചത് സ്വന്തം ഫണ്ടാണോ എന്ന് അന്വേഷിച്ചില്ല. വിദേശത്തേക്ക് പണം അയച്ചതും ചട്ടലംഘനം. ഇതിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു. പണമിടപാടിന് പിന്നിൽ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യം വിലയിരുത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കോടികളുടെ വരുമാനമാണ് സ്പോൺസർ ലക്ഷ്യമിട്ടത്. സർക്കാരിനുള്ള വരുമാനം കണക്കാക്കിയില്ലെന്നും കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയു രണ്ടാം
 റിപ്പോർട്ടില്‍ പറയുന്നു.

പണം അയച്ചത് ഫെമ ചട്ടം ഷെഡ്യൂൾ 2 പ്രകാരമാണ്. ഇതിലൂടെ സ്പോണ്‍സര്‍ക്ക് ബാങ്ക് ഗ്യാരന്‍റി ഒഴിവായിക്കിട്ടി. ഇതിൽ കായിക വകുപ്പിന്‍റെ ഗൂഢാലോചന സംശയിക്കുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ഇടപാടുകളിലും ദുരൂഹതയുണ്ട്. പണമിടപാടിന് പിന്നിൽ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യം വിലയിരുത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്റ്റേഡിയം കൈമാറ്റത്തിലും കഴിഞ്ഞ സർക്കാരിനും പങ്ക് ഉണ്ട്. മുൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വീഴ്ച പറ്റി. 2025 ഒക്ടോബർ 7 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. 

സ്റ്റേഡിയം കൈമാറ്റത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കാൻ തീരുമാനിച്ചു. ഈ യോഗത്തിൻറെ മിനുട്സ് കണ്ടെത്തണം. സർക്കാർ സംവിധാനം സ്വകാര്യ വ്യക്തിക്കായി ഉപയോഗിക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടിൽ ജിസിഡിഎക്കും പങ്ക് ഉണ്ട്. സ്റ്റേഡിയത്തിൻറെ വാടക ഒഴിവാക്കിയത് കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments