*പന്തൽ ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് കാസർഗോഡ് വാട്ട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന *സ്നേഹ സംഗമം * ത്തിന് പ്രൗഡോജ്വലമായ തുടക്കം.*
കാസറഗോഡ് : പന്തൽ ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് കാസർഗോഡ് വാട്ട്സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന *സ്നേഹ സംഗമം * കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ആരംഭിച്ചു.
സംഘാടക സമിതി ജോയിന്റ് കൺവീനർ അബ്ദുല്ല എ പ്ലസ് ന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കാസർകോട് മുൻസിപ്പൽ പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ കമാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘാടക സമിതി രക്ഷാധികാരി ഹാരിസ് മർത്തബ, സംഘാടക സമിതി ജോയിൻ കൺവീനർ പി.ആർ രാഘവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി കൺവീനർ നിയാസ് മേൽപ്പറമ്പ് സ്വാഗതവും, സംഘാട സമിതി വൈസ് ചെയർമാൻ ഷംസു പുള്ളി നന്ദിയും പറഞ്ഞു.
തുടർന്ന് നടക്കുന്ന സ്നേഹ സംഗമത്തിൽ മുതിർന്ന മുൻകാല മെമ്പർമാരെ ആദരിക്കൽ, , പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനം, കുടുംബ സംഗമം, പഠന ക്ലാസ്, കലാപരിപാടികൾ, കരോക്കെ ഗാന മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, സംഗീത സന്ധ്യ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ കെ ഹനീഫ് അധ്യക്ഷത വഹിക്കുകയും KSHGOA സംസ്ഥാന ജനറൽ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. മുഖ്യാതിഥിയായി കെ വിനോദ് കുമാർ ബേക്കൽ ഡി വൈ എസ് പി പങ്കെടുക്കും.KSHGOA നേതാക്കന്മാരായ മുരളി ജവഹർ, ഷിബുസൈൻ, ഫിറോസ് പടിഞ്ഞാർ, തുടങ്ങിയവർ വിശിഷ്ടാതികളായി സംസാരിക്കും. കാദർ കെ കെ, ബഷീർ മർഹബ, റാഷി സിറ്റി, ചുക്രൻ കല, അബ്ദുറഹിമാൻ എമിറേജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കും. വൈകുന്നേരം 6 മണിക്ക് പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ ഉണ്ടായിരിക്കുന്നതായിരിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments