*"നാലാമത്തെ ആൾ'' ഹൃസ്വ ചിത്രത്തിന് മികച്ച പ്രതികരണം.രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി തേടി അണിയറ പ്രവർത്തകർ*
കാസർഗോഡ് : ഏകാന്തതയും, മാനസിക സംഘർഷങ്ങളും, മനുഷ്യ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങളും പ്രമേയമാക്കുന്ന ധൂമാവതി പ്രൊഡക്ഷൻസിന്റെ ബാനറിൽ കുമ്പളയിലെ രവിചന്ദ്ര പൂജാരി കോട്ടക്കാർ നിർമ്മിച്ച് വിനോദ് കണ്ണോൽ സംവിധാനം ചെയ്ത "നാലാമത്തെ ആൾ'' ഹ്രസ്വ ചിത്രത്തിന് ജില്ലയിൽ മികച്ച പ്രതികരണം.
ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു കൗമാരക്കാരന്റെ ജീവിതത്തിലൂടെയാണ് "നാലാമത്തെ ആൾ'' കഥ പറയുന്നത്.ഈ ചിത്രത്തിന്റെ കഥയും അവതരണവും പ്രേക്ഷകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ചിന്മയി രാജേഷ്, മീനാക്ഷി മധു,പ്രമോദ് കുറുപ്പ്,രവിചന്ദ്ര പൂജാരി കോട്ടക്കാർ,സുരേഷ്, ഗിരീഷ് കാസ്രോ ഡിയൻ,അപ്പണ്ണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിഷാന്ത് തലയടുക്കമാണ്. എഡിറ്റിംഗ് -സ്റ്റുഡിയോ-കളർ മീഡിയ,സൈൻ കാഞ്ഞങ്ങാട്
,ആർട്ട്-സുരേഷ്.പി ആർ ഒ-എ എസ് ദിനേശ്. ചിത്രത്തിന് ഇതിനകം മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി മേളയിലേക്ക് ചിത്രം അയക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
ഫോട്ടോ : നാലാമത്തെ ആൾ - ഹ്രസ്വ ചിത്രത്തിൽ നിന്ന്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments