*എംവിഡി ഓഫീസുകളിൽ ഉച്ചയ്ക്കു ശേഷവും സേവനം; പ്രവേശനം വിലക്കിയാൽ കർശന നടപടിയെന്ന് സർക്കാർ മുന്നറിയിപ്പ്*
തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് (MVD) ഓഫീസുകളിൽ ഉച്ചയ്ക്കു ശേഷവും ജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം ഉറപ്പാക്കാൻ കർശന സർക്കാർ ഉത്തരവ്. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ എംവിഡി ഓഫീസുകളും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പൂർണ്ണമായും പ്രവർത്തനസജ്ജമായിരിക്കണം. ഓഫീസ് ഫോണുകള്‍ രാവിലെ 10 മുതല്‍ 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments