*എംഎസ്എസ് പതാകദിനം ആചരിച്ചു*
കാസർഗോഡ് : മുസ്ലിം സർവീസ് സൊസൈറ്റിയുടെ (എംഎസ്എസ്) 46-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജലീൽ മുഹമ്മദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
എംഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് നാസർ ചെമ്മനാട് മുഖ്യാതിഥിയായി. സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് നടക്കുന്ന എംഎസ്എസ് സംസ്ഥാന സമ്മേളനം വൻ വിജയമാക്കാൻ മുഴുവൻ പ്രവർത്തകരും സജീവമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക്സ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി നാസർ ലീൻ.മുഹമ്മദ് വെൽക്കം തുടങ്ങിയവർ ആശംസകൾ നേർന്നു. ട്രഷറർ മുബാറക്ക് അബു നന്ദി പറഞ്ഞു. റഹ്മാൻ തെരുവത്ത് ഉൾപ്പെടെയുള്ള എംഎസ്എസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments