*കെ എം ഷാജിയെ എയർപ്പോർട്ടിൽ സ്വീകരിക്കാൻ എത്തിയത് തട്ടിപ്പ് കേസ് പ്രതി*
മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്പോൺസർ ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബൾഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയർപ്പോർട്ടിൽ സ്വീകരിച്ചത് തട്ടിപ്പുകാരനായ ജോൺ സേവ്യർ ഉൾപ്പടെ എത്തിയാണ്. ചെക്ക് റിപ്പബ്ലിക്കിൽ എംബിഎ പഠനത്തിന് വിദ്യാർത്ഥികൾക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളാണ് ജോൺ സേവ്യർ. ലക്ഷങ്ങളാണ് ഇയാൾ വിദ്യാർത്ഥികളിൽ നിന്ന് തട്ടിയെടുത്തത്. നിരവധി വിദ്യാർത്ഥികളെ വിസ വാഗ്ദാനം ചെയ്ത് പറ്റിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കെ എം ഷാജിയുടെ യാത്രക്കൊപ്പം ഇയാൾ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ മന്ത്രി ബൾഗേറിയയിൽ തുടരുകയാണ്. മന്ത്രിയുടേത് സ്വകാര്യ സന്ദർശനമാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അടക്കം നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് മന്ത്രിയെ സ്വീകരിക്കാൻ എത്തിയ ജോൺ സേവ്യർ. 2016ൽ ഇയാൾക്കെതിരെ കേട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2018ൽ വിദ്യാർത്ഥിക്ക് പണം തിരികെ നൽകി എന്നാണ് വിവരം. ചെക്ക് റിപ്പബ്ലിക്കിൽ ചെക്ക് കോളേജിൽ എംബിഎ പഠനം വാഗ്ദാനം ചെയ്‌തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മൂന്ന് മുറികളുള്ള ഒരു അപ്പാർട്ട്മെന്റാണ്
ചെക്ക് കോളേജായി പ്രവർത്തിച്ചിരുന്നത്. ഇവിടേക്ക് ഇന്ത്യയിൽ നിന്ന് വ്യാപകമായി വിദ്യാർത്ഥികൾക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരകൾ ഉൾപ്പെടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ജോൺ സേവ്യറിനെതിരെ പരാതി നൽകിയിരുന്നു. എറണാകുളം കടവന്ത്ര സ്വദേശിയായ ജോൺ സേവ്യറാണോ കെ എം ഷാജിയുടെ ബൾഗേറിയ സന്ദർശനത്തിന്റെ സ്പോൺസർ എന്നതാണ് ഉയരുന്ന ചോദ്യം. ഇയാൾ മന്ത്രിയെ ഏയർപ്പോർട്ടിൽ സ്വീകരിക്കുന്നതോടൊപ്പം മന്ത്രിക്കൊപ്പമുള്ള യാത്രകളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments