*മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം - പിണറായി വിജയൻ*
തിരുവനന്തപുരം : മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ 12 കേന്ദ്ര, സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ എൽ.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും താൽക്കാലികമായ ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്തതാണ്. ആർക്കും അംഗീകരിക്കാൻ കഴിയാത്ത സമീപനം സ്വീകരിക്കുന്ന മാധ്യമം മാനേജ്മെൻ്റിനെ ശരിയായ പാതയിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണം.
മാധ്യമത്തിലെ ജീവനക്കാർ ആവശ്യപ്പെടുന്നത് അവർക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളമാണ്. മാധ്യമ സ്ഥാപനത്തിലെന്നല്ല, ആധുനിക വ്യവസായ സ്ഥാപനങ്ങളിലൊന്നിലും ഉണ്ടാകാൻ പാടില്ലാത്തതാണ് മാധ്യമത്തിൽ നടക്കുന്നത്. നവ ഉദാരവൽക്കരണ കാലത്ത് കോർപ്പറേറ്റുകൾ സ്വീകരിക്കുന്ന നയം കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം നടപ്പാക്കുന്നു എന്നത് വിചിത്രമാണ്. സ്ഥിരം ജീവനക്കാരെ സമ്മർദ്ദം ചെലുത്തി രാജി വെപ്പിച്ച് കരാർ ജീവനക്കാരാക്കാനാണ് നീക്കം. ഇത് സമരം ചെയ്യുന്ന ജീവനക്കാർക്ക് മാത്രമല്ല, കേരളത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.
സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ജീവനക്കാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് മാധ്യമം മാനേജ്മെൻ്റ്. സംഘടിത തൊഴിലാളിവർഗത്തിനു നേരെ ഇത്രയും ഹീനമായൊരു സമീപനം എങ്ങനെയാണ് മാധ്യമത്തിന് സ്വീകരിക്കാനാകുക ?
ഏറ്റവും വേഗത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട പിണറായി, സമരത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വ്യക്തമാക്കി.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, വി. ജോയി എം.എൽ.എ, മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി എസ്. മനോഹരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജോർജ് തോമസ്, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻ്റ് ബോബി എബ്രഹാം,
കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, എൻ.ടി.യു.ഐ സംസ്ഥാന സെക്രട്ടറി കൃഷ്‌ണമ്മാൾ,
കെ.യു.ഡബ്ല്യു.ജെ മംഗളം സെൽ കൺവീനർ ശ്രീകുമാർ, കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ല സെക്രട്ടറി ജി. അനുപമ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് ജില്ല പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, കെ.യു.ഡബ്ല്യു.ജെ ആലപ്പുഴ ജില്ല പ്രസിഡൻ്റ് റോയി കൊട്ടാരച്ചിറ, പയനിയർ ഡെപ്യൂട്ടി ബ്യൂറോ ചീഫ് സരിത സരസ്വതി ബാലൻ,
കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. അജിത്ത്, സീനിയർ ജേർണലിസ്റ്റ്സ് ഫോറം ഭാരവാഹി കരിയം രവി, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡൻ്റ് ജേക്കബ് ജോർജ്, എ.കെ.പി.സി.ടി.എ ജില്ല സെക്രട്ടറി പി.കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
എട്ടു മാസത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ശമ്പള വിതരണം ക്രമപ്പെടുത്തുക, നിർബന്ധിത കരാർവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സെപ്റ്റംബർ മൂന്നു മുതൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ 27ാം നാളിലാണ് സെക്രട്ടറിയറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments