Breaking News

*‘മാധ്യമം’ മാനേജ്മെന്റ് ഒത്തുതീർപ്പിന് തയാറാകണം- ​അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ*

കോഴിക്കോട് : എട്ട് മാസത്തെ ശമ്പളകുടിശ്ശികയും കരാർ വത്കരണവുമടക്കമുള്ള വിഷയങ്ങളിൽ ‘മാധ്യമം’ മാനേജ്മെന്റ് ഒത്തുതീർപ്പിന് തയാറാകണമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ. ഒത്തുതീർപ്പിന് വരണമെന്ന് പറയുന്നത് തൊഴിലാളി സംഘടനകളുടെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ,  കേരള പത്ര പ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എപ്ലോയീസ് ഫെഡറേഷന്റെയും പങ്കാളിത്തത്തിൽ മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല  സമരത്തിന്റെ മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമത്തിലെ തൊഴിലാളികൾ ശമ്പളത്തിനായി കാത്തുനിൽക്കുമ്പോൾ, മാനേജ്മെന്റിന്റെ ഉന്നത തസ്തിയിൽ ഉള്ളവർക്ക് ലഭിക്കേണ്ടത് ലഭിക്കുന്നു. തൊഴിലാളിക്ക് എട്ടുമാസത്തോളം കുടിശ്ശികയാണുള്ളത്. ഒത്തുതീർപ്പുണ്ടാക്കി, മാന്യമായ വർത്തമാനം പറഞ്ഞ് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കാര്യം  മാധ്യമം മാനേജ്മെന്റിന് മനസ്സിലാകുന്നില്ലെന്നത് ഖേദകരമാണ്. എല്ലാ സംഘടനകളും ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. കൂലി ചോദിക്കുന്നത് ഒരു ധാർമികതക്കും എതിരല്ല. ധാർമികത ഉയർത്തിപ്പിടിക്കുമെന്ന് അവകാശപ്പെടുന്ന മാധ്യമത്തിന് ഇതൊന്നും ഭൂഷണമല്ല. ഏതർഥത്തിലുമുള്ള പിന്തുണയും സമരത്തിനുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ല പ്രസിഡണ്ട് ഇ.പി മുഹമ്മദ് അധ്യക്ഷനായിരുന്നു. എസ്.ടി.യു നേതാക്കളായ അഷ്റഫ്,  എൻ.കെ.​സി. ബഷീർ, ജാഫർ സക്കീർ, കമറുദ്ദീൻ എരഞ്ഞോളി, വി.പി കബീർ, കോയ, വി.പി ഉസ്മാൻ, പി.പി മുഹമ്മദ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.വി ബാലൻ, എ.ഐ.ടി.യു.സി നേതാക്കളായ സദാനന്ദൻ, പി.വി മാധവൻ, ഭരതൻ, എച്ച്.എം.എസ് ദേശീയ വർക്കിങ് കമ്മറ്റി അംഗം മനയത്ത് ചന്ദ്രൻ കോഴിക്കോട് കോർപറേഷൻ കൗൺസിലർ പി ബിജുലാൽ,  സേവ ഭാരവാഹി ഒ കെ സത്യ, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം സജീന്ദ്രൻ,  മുതിർന്ന മാധ്യമപ്രവർത്തകൻ നൗഷാദ് അലി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിയി അംഗവും ദേശാഭിമാനി ജേർണലിസ്റ്റ്സ് യൂണിയൻ പ്രതിനിധിയുമായ സി. പ്രജോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് രേഷ്മ,  കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന മുൻ  സെക്രട്ടറി അഞ്ജന ശശി തുടങ്ങിയവർ സമരപ്പന്തലിലെത്തി. 

ക്യാപ്ഷൻ
സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ,  കേരള പത്ര പ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എപ്ലോയീസ് ഫെഡറേഷന്റെയും പങ്കാളിത്തത്തിൽ മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല  സമരത്തിന്റെ മൂന്നാം ദിവസം എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments