Breaking News

*പ്രളയ സമയത്ത് ജെസിബിയില്‍ ആളെ രക്ഷപ്പെടുത്തുന്നത് നിയമവിരുദ്ധമാണോ?', MVDക്കെതിരെ പരിഹാസവുമായി അബിന്‍ വര്‍ക്കി*

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ സംരക്ഷിക്കേണ്ടത് തന്റെ ചുതലയെന്ന് ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി. പ്രളയത്തില്‍ റോഡില്‍ വെള്ളം കയറുമ്പോള്‍ റോഡിലൂടെ ബോട്ട് സഞ്ചരിച്ചാല്‍ പിഴ ചുമത്തുമോ? പ്രളയ സമയത്ത് ജെസിബിയില്‍ ആളെ രക്ഷപ്പെടുത്തുന്നത് നിയമവിരുദ്ധമാണോ? എന്ന ചോദ്യങ്ങളും അബിന്‍ വര്‍ക്കി ചോദിച്ചിട്ടുണ്ട്. ഇതിനിടെ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ അരുണ്‍ എസ് നായര്‍ കോടതിയില്‍ ഒടുക്കാനുള്ള പിഴത്തുക കൈമാറി. എംവിഡി ചുമത്തിയ പിഴത്തുക ഓഫ് റോഡ് വാഹന ഉടമക്കാണ് കൈമാറിയത്. ഹൈക്കോടതിയിലെ അഭിഭാഷകരുടെ കൂട്ടായ്മയാണ് പണം കൈമാറിയത്.
പ്രളയ സമയത്ത് എംവിഡി പിഴ ചുമത്തിയത് ഔചിത്യം ഇല്ലായ്മ ആണെന്നാണ് എംഎല്‍എയുടെ വിമര്‍ശനം. ആറന്‍മുളയില്‍ ജനം കുടുങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് ചുമത്തിയ പിഴത്തുക യൂത്ത് കോണ്‍ഗ്രസ് അടച്ചു. വാഹനത്തില്‍ നിന്നും ലൈറ്റ് മാറ്റി ദൃശ്യം എംവിഡിക്ക് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ആരെങ്കിലും നിര്‍ബഡിച്ചോ എന്ന് എംവിഡി ഉദ്യോഗസ്ഥന്‍ ചോദിച്ചു. ആ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്. പ്രളയ സമയത്ത് കാര്‍ക്കശ്യത്തോടെ എന്തിനാണ് എംവിഡി പരിശോധന നടത്തിയത്. പരിശോധനയുടെ ലക്ഷ്യം പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments